ക്ഷമ എന്ന പുണ്യം കത്തോലിക്കരുടെ മുഖമുദ്ര സഖറിയാസ് മോർ ഫിലക്സിനോസ് മെത്രാപ്പോലിത്താ



ക്ഷമ എന്ന പുണ്യം കത്തോലിക്കരുടെ മുഖമുദ്രയാണന്ന് സഖറിയാസ് മോർ ഫിലക്സിനോസ് മെത്രാപ്പോലിത്ത.  ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ നടന്നു കൊണ്ടിരിക്കുന്ന വാർഷിക ധ്യാനത്തിൽ വചനസന്ദേശം നല്കുകയായിരുന്നു അദ്ദേഹം. മുപ്പത്തിഏഴ് വർഷങ്ങൾക്ക് മുമ്പ് തൻ്റെ പിതാവ് വെടിയേറ്റ് മരിച്ച തിടനാട് പോലീസ് സ്റ്റേഷൻ സന്ദർശിച്ച ശേഷമാണ് അദ്ദേഹം ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ എത്തിയത് . ക്ഷമ എന്ന പുണ്യം ജീവിതത്തിൽ പകർത്തിയതിനാലാണ് തൻ്റെ പിതാവിൻ്റെ ഘാതകനോട് ക്ഷമിക്കാൻ കഴിഞ്ഞതെന്ന് പിതാവ് പറഞ്ഞു . വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, ഫാദർ ജേക്കബ് കടുതോടിൽ എന്നിവർ ചേർന്ന് മെത്രാപ്പോലിത്തായെ സ്വീകരിച്ചു. 


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0