യുഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ എം.ജെ പത്രിക സമര്‍പ്പിച്ചു.


പൂഞ്ഞാര്‍ നിയമസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ എം.ജെ പാലാ ആര്‍ഡിഒ മുന്‍പാകെ പത്രിക സമര്‍പ്പിച്ചു. രാവിലെ പ്ലാശനാല്‍ പള്ളിയില്‍ പിതാവിന്റെ കല്ലറയില്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം പാലാ കുരിശുപള്ളിയിലേയ്ക്കാണ് അദ്ദേഹവും പ്രവര്‍ത്തകരരുമെത്തി. കുരിശുപള്ളിയില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥന നടത്തിയശേഷം കാല്‍നടയായി സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും മിനി സിവില്‍ സ്റ്റേഷനിലേയ്‌ക്കെത്തി. ആര്‍ഡിഒ സഫീര്‍ മുഹമ്മദ് മുന്‍പാകെ 3 സെറ്റ് പത്രികകളാണ് സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ചത്. ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ അഡ്വ. വി.പി. നാസർ, യു.ഡി.എഫ് നേതാക്കളായ മജു പുളിക്കൻ, അസീസ് ബഡായി, പി.എ. സലിം എന്നിവർ സ്ഥാനാർഥിയോടൊപ്പം സന്നിഹിതരായിരുന്നു. നിരവധി യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥിയ്ക്ക് വിജയാശംസകളുമായി എത്തിയിരുന്നു.



.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0