പാലാ മുരിക്കുംപുഴ ക്ഷേത്രക്കടവും ഇടിഞ്ഞു കിടക്കുന്ന സ്ഥലവും സംരക്ഷിക്കാന്‍ നടപടിയെടുക്കും



പാലാ മുരിക്കുംപുഴ ദേവീക്ഷേത്രത്തിന്റെ മുന്നിലെ ആചാരപരമായും പൗരാണികമായും സംരക്ഷിക്കേണ്ട ക്ഷേത്രക്കടവും , തീരം കെട്ടാതെ  ഇടിഞ്ഞു കിടക്കുന്ന ക്ഷേത്രംവക മീനച്ചിലാറിന്റെ തീരത്തായുള്ള സ്ഥലവും പാലാ MLA മാണി സി കാപ്പന്‍ സന്ദര്‍ശിച്ചു. ഇക്കാര്യത്തില്‍ അടുത്ത UDF ഗവര്‍മെന്റ് അധികാരമേറ്റാലുടന്‍  ഉചിതമായ നടപടി സ്വീകരിച്ച് ക്ഷേത്രക്കടവും തീരവും സംരക്ഷിക്കുമെന്നും ഉറപ്പുനല്‍കി. മുരിക്കുംപുഴ ക്ഷേത്രം സെക്രട്ടറി രമേഷ് കുറ്റിയാങ്കല്‍ , നഗരസഭ ചെയര്‍പേഴ്‌സണ്‍  ദിയ ബിനു , വൈസ് ചെയര്‍പേഴ്‌സണ്‍ മായാ രാഹുല്‍ , കൗണ്‍സിലര്‍മാരായ ബിനു പുളിക്കകണ്ടം , ബിജു പുളിക്കകണ്ടം , ക്ഷേത്രം ഭരണസമിതി അംഗങ്ങള്‍ , വേണു അശോക എന്നിവരും MLA ക്കൊപ്പം ഉണ്ടായിരുന്നു.



.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0