മാതൃവേദി വെള്ളികുളം യൂണിറ്റിന്റെ 2026-ലെ പ്രവർത്തനവർഷം ഉദ്ഘാടനം ചെയ്തു.



മാതൃവേദി വെള്ളികുളം യൂണിറ്റിന്റെ 2026- ലെ പുതിയ പ്രവർത്തന വർഷം മദർ സിസ്റ്റർ ജീസാ അടയ്ക്കാപ്പാറ സി.എം.സി. ഉദ്ഘാടനം ചെയ്തു. വെള്ളികുളം സെൻ്റ് തോമസ് പാരിഷ് ഹാളിൽ വച്ച് നടന്ന പൊതുസമ്മേളനത്തിൽ പ്രസിഡൻ്റ്  ജെസി ഷാജി ഇഞ്ചയിൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. വികാരി ഫാ.സ്കറിയ വേകത്താനം അനുഗ്രഹ പ്രഭാഷണം നടത്തി. ബിനി ജോസഫ് മണ്ണാറത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.


"അനുഗൃഹീത മാതൃത്വം കൂദാശകളിലൂടെ " എന്ന പഠന വിഷയത്തെക്കുറിച്ച് ചർച്ച ചെയ്തു..ലിനി ആൻ്റണി വെള്ളാപ്പാണിയിൽ ചർച്ചകൾക്ക് നേതൃത്വം നൽകി .ബിൻസി സെബാസ്റ്റ്യൻ കരോട്ടു പുള്ളോലിൽ, ആൻസി ജസ്റ്റിൻ വാഴയിൽ ജൂബി രാജേഷ് വേലിക്കകത്ത് തുടങ്ങിയവർ പ്രസംഗിച്ചു.. ജെയ്സി ബേബി മുണ്ടാട്ടു ചുണ്ടയിൽ,ജോയ്സി ജേക്കബ് നെല്ലിയേക്കുന്നേൽ, സിമി ജോസഫ് ഇളം തുരുത്തിയിൽ, ബീനാ ഷിബു കിഴക്കേമുറിയിൽ, മേരിക്കുട്ടി സണ്ണി പഴേമ്പള്ളിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0