പാലാ മണ്ഡലത്തിലെ ആദ്യപത്രിക കാപ്പന്റേത്



പാലാ നിയമസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി  മാണി സി കാപ്പന്‍ പാലാ സിവില്‍ സ്റ്റേഷനിലെത്തി പത്രിക സമര്‍പ്പണം നടത്തി. മണ്ഡലത്തിലെ ആദ്യപത്രികയും മാണി സി കാപ്പന്റേതാണ്. പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് കാപ്പന്‍ പ്രവര്‍ത്തകരോടൊപ്പം സിവില്‍ സ്റ്റേഷനില്‍ തഹസില്‍ദാര്‍ രജ്ഞിത്ത് ജോര്‍ജ്ജിന് മുന്‍പാകെ പത്രിക സമര്‍പ്പിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, കുര്യാക്കോസ് പടവന്‍, പ്രൊഫ. സതീഷ് ചൊള്ളാനി, അഡ്വ ബിജു പുന്നത്താനം എന്നിവര്‍ക്കൊപ്പമാണ് കാപ്പന്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്. 


11.30ന് മുന്‍പേ എത്തിയ കാപ്പന്‍ 11.33 വരെ കാത്തിരുന്ന ശേഷമാണ് പത്രിക കൈമാറിയത്. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആര്‍ ശ്രീകല, ബിന്ദു സെബാസ്റ്റ്യന്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, പാലാ നഗരസഭാ യുഡിഎഫ് കൗണ്‍സിലര്‍മാരായ ടോണി തൈപ്പറമ്പില്‍, വിവിധ പാര്‍ട്ടി നേതാക്കള്‍, പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0