ജേക്കബ്ബ് ജോസഫിന് അരുവിത്തുറ കോളേജിൽ പ്രൗഢോജ്ജല സ്വീകരണം .



സംസ്ഥാന സർക്കാരിൻ്റെ ഈ വർഷത്തെ മികച്ച കായിക പരിശീലകനുള്ള ജി. വി രാജ അവാർഡിന് അർഹനായ അരുവിത്തുറ സെന്റ് ജോർജ് കോളേജ് വോളിബോൾ കോച്ച് ജേക്കബ് ജോസഫിന് കോളേജിൽ സ്വീകരണം നൽകി. മുൻ ഇന്ത്യൻ വോളിബോൾ ടീം ക്യാപ്റ്റൻ ടോം ജോസഫ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. കോളേജ് മാനേജർ വെരി റവ ഫാ മാത്യു ചന്ദ്രൻകുന്നേൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കോളേജ് ബർസാർ റവ.ഫാ ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, കായിക വിഭാഗം മേധാവി ഡോ വിയാനി ചാർളി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. 


അഭിനന്ദനങ്ങൾക്ക് ജി.വി രാജാ അവാർഡ് ജേതാവ് ജേക്കബ് ജോസഫ് മറുപടി നൽകി. ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിൽ ഇടം നേടിയ സുജിത്ത് കെ.എസ്സ്, കേരള യൂത്ത് വോളി ബോൾ ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട പോൾസ് ടോമി എന്നി വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0