താഴ്ന്ന് കിടക്കുന്ന ഇലക്ട്രിക് ലൈന്‍ അപകടഭീഷണിയാവുന്നു.



മൂന്നിലവ് ഗ്രാമപഞ്ചായത്തില്‍ ഇരുമാപ്ര ഒന്നാം വാര്‍ഡില്‍ താഴ്ന്ന് കിടക്കുന്ന ഇലക്ട്രിക് ലൈന്‍ അപകടഭീഷണിയാവുന്നു.  ചാമപ്പാറയില്‍ ആണ് വര്‍ഷങ്ങളായി ഇലക്ട്രിക് ലൈന്‍   നിലത്തുനിന്നും വെറും നാലര അടി പൊക്കത്തില്‍ കടന്നുപോകുന്നത്.  നടന്നുപോലും പോകാന്‍ വയ്യാത്ത രീതിയില്‍ മാര്‍ഗ്ഗ തടസ്സമായി നില്‍ക്കുകയാണ് ഈ ലൈന്‍. ഇത് അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടും ഒരു പരിഹാരവും നാള്‍ ഇതുവരെയും ഉണ്ടായിട്ടില്ല. പലപ്പോഴും ചാമപാറയില്‍ വൈകുന്നേരങ്ങളില്‍ ആളുകള്‍ വിശ്രമിക്കാനും കാഴ്ചകള്‍ വരുന്ന സ്ഥലംകൂടിയാണിത്.  രാത്രിയും പകലും ആളുകള്‍ കയറിയിറങ്ങി നടക്കുന്ന ഇവിടെ  അപകടാവസ്ഥയ്ക്ക്  ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് നാട്ടുകാര്‍ പറയുന്നു.



.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0