പി സി ജോർജിന്റെ തിരഞ്ഞെടുപ്പ് പര്യടനം വാഗമൺ വഴിക്കടവിൽ



നിലപാടിൽ വെള്ളം ചേർക്കാതെ സാധാരണക്കാരന്റെ പ്രശ്നങ്ങളിൽ ഇടപെടുന്ന ജനകീയ നേതാവാണ് പി സി ജോർജ് എന്ന് ബി ജെ പി മേഖലാ പ്രസിഡന്റ്‌ എൻ ഹരി. എൻ ഡി എ പൂഞ്ഞാർ മണ്ഡലം സ്ഥാനാർഥി പി സി ജോർജിന്റെ തിരഞ്ഞെടുപ്പ് പര്യടനം വാഗമൺ വഴിക്കടവിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 


പി സി ജോർജ് എം എൽ എ ആയിരുന്നപ്പോൾ ചെയ്ത വികസന പ്രവർത്തനങ്ങളും പുതിയ എം എൽ എ കഴിഞ്ഞ അഞ്ചു വർഷം ചെയ്ത പ്രവർത്തനങ്ങളും വോട്ടർമാർ വിലയിരുത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബി ജെ പി തീക്കോയി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലാലി പി വി അധ്യക്ഷത വഹിച്ചു. യോഗത്തിൽ പി വി ജോർജ് പുല്ലാട്ട്, ഇ ഡി രമണൻ. ജോജിയോ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0