അപു ജോണ്‍ ജോസഫ് പാലായില്‍ കെഎം മാണിയുടെ കല്ലറയിലെത്തി പുഷ്ചക്രം സമര്‍പ്പിച്ചു



തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അപു ജോണ്‍ ജോസഫ് പാലായില്‍ കെഎം മാണിയുടെ കല്ലറയിലെത്തി പുഷ്ചക്രം സമര്‍പ്പിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ എത്തിയ അദ്ദേഹത്തെ പാലായിലെ കേരള കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. കബറിടത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച് പ്രാര്‍ത്ഥനകള്‍ നടത്തി.  പി.ജെ ജോസഫിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുപ്പ രംഗത്ത് ഇറങ്ങുക എന്നത് ഭാരിച്ച ഉത്തരവാദിത്വമായി കാണുന്നുവെന്ന് അപു ജോണ്‍ പറഞ്ഞു. 


സംസ്ഥാനത്തിന് തന്നെ മാതൃകയായ നിരവധി വിപ്ലവകരമായ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ ആളാണ് പിജെ ജോസഫ്. ആ വികസനമുന്നേറ്റം പിന്തുടര്‍ന്നുകകൊണ്ടുപോകാനാണ് പരിശ്രമിക്കുന്നത്. പിതാവിന്‍രെ പാത പിന്തുടര്‍ന്ന് മുന്നോട്ട് പോകുമെന്നും അപു ജോണ്‍ പറഞ്ഞു. 




പാലായില്‍ മാണി സി കാപ്പന്റെ വിജയത്തില്‍ സംശയമില്ലെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. ഭരണത്തിലിരിക്കുന്ന ഒരു മന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടി ചെയര്‍മാനും എല്ലാമുള്ള പ്രദേശത്ത് വികസനപദ്ധതികള്‍ വന്നാല്‍ എംഎല്‍എയ്ക്ക് ഗുണകരമാകുമെന്ന് കണ്ട് ഭരണസ്തംഭനമുണ്ടാക്കിയവരാണവര്‍. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കാപ്പന്‍ മന്ത്രിസഭയില്‍ അംഗമാകുമെന്നും അപു ജോണ്‍ പറഞ്ഞു. 


നിയോജക മണ്ഡലം പ്രസിഡന്റ് ജോര്‍ജ്ജ് പുളിങ്കാട്, തോമസ് ഉഴുന്നാലില്‍, കുര്യാക്കോസ് പടവന്‍, ജോസ് വേരനാനി, ഡോ. സികെ ജെയിംസ്, സന്തോഷ് കാവുകാട്ട്, ബാബു മുകാല, തങ്കച്ചന്‍ മണ്ണൂശേരി, ജോര്‍ജ്ജകുട്ടി ആനിത്തോട്ടം, ജോഷി വട്ടക്കുന്നേല്‍, സജി ഓലിക്കര, ജെയിംസ് തെക്കേല്‍ എന്നിവര്‍ സംബന്ധിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0