​റിപ്പബ്ലിക് ദിന മെഗാ ക്വിസ് മത്സരം - പുരസ്കാരങ്ങൾ ജോസ്.കെ.മാണി എം.പി വിതരണം ചെയ്തു.


​പാലാ: രാജ്യത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ജോസ് കെ. മാണി എം.പി സ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മെഗാ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ​കുട്ടികളിൽ രാഷ്ട്രത്തോടും ഭരണഘടനയോടുമുള്ള സ്നേഹവും ബഹുമാനവും സൃഷ്ടിക്കുക, രാഷ്ട്രത്തെക്കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും കുട്ടികൾക്ക് പ്രചോദനം നൽകുക, പൗരബോധമുള്ള പുതിയ തലമുറയെ വാർത്തെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചത്.



​250 വിദ്യാലയങ്ങളിൽ നിന്നായി അരലക്ഷം വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഒരു പാർലമെന്റംഗം ഇത്രയും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു മെഗാ ക്വിസ് മത്സരം നടത്തുന്നത് രാജ്യത്ത് തന്നെ ഇത് ആദ്യമായാണ്. മത്സരത്തിൽ വിജയികളായ എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ നൽകി. വിജയികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാല് വിദ്യാർത്ഥികൾക്ക് 10,000 രൂപയുടെ സ്കോളർഷിപ്പും നൽകി.




​പുരസ്കാര വിതരണം സെന്റ് ആന്റണീസ് ചർച്ച് പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ ജോസ് കെ. മാണി എം.പി. നിർവ്വഹിച്ചു. ഡോ.സാബു.ഡി. മാത്യു അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി.ഡയറക്ടർ ഹണി ജി.അലക്സാണ്ടർ,, എ.ഇ.ഒ. കെ..ബി. സജിമോൻ, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അംഗങ്ങളായ സജിത അനിൽ, ജേക്കബ് ജോസഫ്, ഷിനു ആനത്താരയ്ക്കൽ, സി. റെജീന , സ്കൂൾ ഹെഡ്മാസ്റ്റർ ജിനു .ജെ. വല്ലനാട്ട് , അലീന ആഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. ​പുരസ്കാര വിതരണത്തിന് ശേഷം കുട്ടികൾക്കായി ഒരു സംവാദം നടത്തി. കുട്ടികളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ജോസ് കെ മാണി എം.പി മറുപടി നൽകി. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0