ലഹരിവിരുദ്ധ മേഖലയില്‍ ആതുരശുശ്രൂഷകര്‍ക്കും തുല്യപങ്ക്



ലഹരിവിരുദ്ധ പ്രവര്‍ത്തന മേഖലയില്‍ ആതുരശുശ്രൂഷാ പ്രവര്‍ത്തകര്‍ക്കും തുല്യ പങ്കാണുള്ളതെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള. കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ പാലാ രൂപതയുടെയും ഐ.എച്ച്.എം. സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് മേരിഗിരിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'സേ നോ റ്റു ഡ്രഗ്‌സ്, യെസ് റ്റു ലൈഫ്' പരിപാടിയുടെ ഉദ്ഘാടനം ഐ.എച്ച്.എം. നഴ്‌സിംഗ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിക്കുകയായിരുന്നു പ്രസാദ് കുരുവിള.


മദ്യത്തിന്റെയും മാരക രാസലഹരികളുടെയും വ്യാപനത്തെ തുടര്‍ന്ന് കത്തിക്കുത്തേറ്റും, അപകടങ്ങളില്‍ മുറിവേറ്റും ദിനംപ്രതി ക്വാഷ്വാലിറ്റിയിലേക്ക് എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. ഇവരെ പരിചരിക്കേണ്ടി വരുന്ന ആതുരശുശ്രൂഷകര്‍ക്കറിയാം ലഹരിയുടെ ഭീകരത.

മെത്താക്യുലോണും, എം.ഡി.എം.എയും, ഹൈബ്രിഡ് കഞ്ചാവും നാട്ടില്‍ സുലഭമായി ലഭിക്കുന്നു. അധികാരകേന്ദ്രങ്ങള്‍ നിസംഗത പാലിക്കുന്നു. ലഹരി പരിശോധന കര്‍ക്കശമായി നടത്തുവാന്‍ ഉത്തരവാദിത്വപ്പെട്ട എക്‌സൈസ്-പൊലീസ്-ഫോറസ്റ്റ്-റവന്യു സംവിധാനങ്ങള്‍ പ്രഹസനമായി മാറുന്നു. 


മയക്കുമരുന്നുകള്‍ ഇഞ്ചക്ട് ചെയ്യാന്‍ സിറിഞ്ചുകള്‍ക്കായി ഇളംതലമുറയില്‍പ്പെട്ടവര്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ ഭയലേശമില്ലാതെ എത്തുന്നുണ്ടെന്നും അവരെ തിരിച്ചയയ്ക്കാന്‍ ബുദ്ധിമുട്ടുകയാണെന്നും മെഡിക്കല്‍ ഷോപ്പ് നടത്തിപ്പുകാര്‍ പറയുന്നു. ജാഗ്രതയും നടപടികളും ഉണ്ടായില്ലെങ്കില്‍ മാനസിക രോഗികളുടെ ഹബ്ബായി മാറും നമ്മുടെ നാട്.

പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ എലിസബത്ത് മഞ്ഞളി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സാബു എബ്രാഹം, അസി. അഡ്മിനിസ്‌ട്രേറ്റര്‍ ജോസ്ബിന്‍ മാത്യു, ജാനീസ് മാത്യു, തെരേസ സെബാസ്റ്റ്യന്‍, അബീനാ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0