ഭാവിയിലെ നാടെങ്ങനെ. പ്രഭാഷണം നടത്തി ഡോ എതിരന്‍ കതിരവന്‍



ജീവിതത്തിന്റെ സകല മേഖലകളിലും നിര്‍മ്മിത ബുദ്ധി കടന്നുവന്നപ്പോള്‍ ഡ്രൈവര്‍ ഇല്ലാത്ത കാറും ഡോക്ടര്‍ ഇല്ലാത്ത ആശുപത്രിയും ഉടന്‍ നമുക്ക് കാണാം എന്ന് വിഖ്യാത ശാസ്ത്രജ്ഞന്‍ എതിരന്‍ കതിരവന്‍. പാലാ സഫലം 55 പ്‌ളസിന്റെ നേതൃത്വത്തില്‍ നടത്തിയ സെമിനാറില്‍ നിര്‍മ്മിത ബുദ്ധി -കേരളത്തിന്റെ അടുത്ത ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാവിയിലേക്കുള്ള ഹൈപ്പര്‍ ലൂപ്പ് യാത്രയില്‍ കാത്തിരിക്കുന്നത് നാം ഒരിക്കലും ചിന്തിച്ചിട്ട് പോലുമില്ലാത്ത മാറ്റങ്ങളാണ്. 


അടുത്ത 25 വര്‍ഷം മലയാളികളുടെ ജീവിതം എങ്ങനെ മാറി മറിയും ?.കുട്ടികളുടെ പഠനം എങ്ങനെയായിരിക്കും? ഏത് തരം ജോലികളായിരിക്കും യുവാക്കളെ കാത്തിരിക്കുന്നത് ?.അടുക്കളയില്‍,ആശുപത്രികളില്‍, കളിക്കളങ്ങളില്‍ തുടങ്ങി സര്‍വ്വ മേഖലകളിലും സംഭവിക്കാന്‍ പോകുന്ന എ ഐ ലൂടെയുള്ള അത്ഭുതകരമായ മാറ്റങ്ങള്‍ എന്നിവയെ കുറിച്ച് യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോ മുന്‍ സീനിയര്‍ സയന്റിസ്റ്റും അമേരിക്കയിലെ  ട്രൈറ്റന്‍ കോളേജില്‍ പ്രൊഫസറും ഗവേഷകനുമായ ഡോ.എതിരന്‍ കതിരവന്‍ സംസാരിച്ചു. 

സഫലം പ്രസിഡന്റ് എം.എസ്.ശശിധരന്‍നായര്‍ അദ്ധ്യക്ഷനായിരുന്നു. വി.എം.അബ്ദുള്ളാഖാന്‍, രവി പുലിയന്നൂര്‍, പി എസ്.മധുസൂദനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0