കാർ കെട്ടിടത്തിലേക്ക് ഇടിച്ചു കയറി



ഈരാറ്റുപേട്ട തോട്ടുമുക്കിൽ കാർ കെട്ടിടത്തിലേക്ക് ഇടിച്ചു കയറി അപകടം. തൊടുപുഴ ഭാഗത്തുനിന്ന് വന്ന കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കെട്ടിടത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷമാണ് ഷട്ടർ തകർത്ത് കെട്ടിടത്തിനകത്തേക്ക് കാർ ഇടിച്ചുകയറിയത്. തിരുവല്ല സ്വദേശികളായ കുടുംബമാണ് കാറിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടം കാരണം.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0