ചെമ്മലമറ്റം യൗസേപ്പും മേരിയും ഉണ്ണിശോയും ആട്ടിടയൻമാരും ആടുകളും രാജാക്കാൻമാരും തിരുപിറവിയുടെ പുനരാവിഷ്കരണത്തിലൂടെ ലിറ്റിൽ ഫ്‌ളവറിന്റെ ക്രിസ്മസ് പോഗ്രാം വേറിട്ടതായി . 101 മാലാഖാമാരുടെ നൃത്തം എറേ ശ്രദ്ധയമായി. അമ്പതിൽപരം വിദ്യാർത്ഥികൾ അവതരിപ്പിച്ച കരോൾ ഗാനവും പാപ്പാ മൽസരവും വേറിട്ടതായി.
സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ക്രിസ്മസ് സന്ദേശം നല്കി. ഫാദർ ജേക്കബ് കടുതോടിൽ നേതൃത്വം നല്കിയ കരോൾഗാന സംഗീത പോഗ്രാം വിദ്യാർത്ഥികൾ എറേ ആസ്വദിച്ചു തുടർന്ന് സ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികൾക്ക് കേക്ക് വിതരണവും നടത്തി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ

.jpg)


