കാറില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു



കിടങ്ങൂര്‍ അയര്‍ക്കുന്നം റോഡില്‍ ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരണമടഞ്ഞു. പുന്നത്തുറ സ്വദേശി കരിമ്പിന്‍ പറമ്പില്‍ അജയ് ദിവാകരന്‍ എന്ന 23 കാരനാണ് മരണമടഞ്ഞത് .  കിടങ്ങൂര്‍ അയര്‍ക്കുന്നം റോഡില്‍ കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന് സമീപം രാത്രി 12 മണിയോടെ യായിരുന്നു അപകടം. 





അയര്‍ക്കുന്നം ഭാഗത്തെയ്ക്കുപോകുകയായിരുന്ന ബൈക്ക്  കിടങ്ങൂര്‍ ഭാഗത്തേക്കു വരികയായിരുന്ന ഇന്നോവ കാറിന് മുന്നില്‍  ഇടിക്കുകയായിരുന്നു. ബൈക്കില്‍ നിന്നും  ഉയര്‍ന്ന് തെറിച്ച അജയ് റോഡരികിലെ മതിലിന് മുകളിലൂടെ തറെിച്ച് തെറിച്ചു അടുത്തുള്ള വീട്ടുമുറ്റത്താണ് പതിച്ചത്. 





യുവാവിനെ കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി തൊട്ടടുത്തുള്ള  LLM ഹോസ്പിറ്റലിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറിന്റെ മുന്‍വശവും ബൈക്കും അപകടത്തില്‍ തകര്‍ന്നു. 


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0