കരൂര്‍ ഫാക്ടറി സന്ദര്‍ശിച്ച് മാണി സി കാപ്പന്‍ എംഎല്‍എ



ജനകീയ സമരത്തെ തുടര്‍ന്ന് വിവാദമായ, കരുരില്‍ പ്രവര്‍ത്തിക്കുന്ന ലാറ്റക്‌സ് ഫാക്ടറിയില്‍ മാണി. സി. കാപ്പന്‍ MLA സന്ദര്‍ശനം നടത്തി. വേണ്ടത്ര അനുമതികളില്ലാതെയുള്ള ഫാക്ടറിയുടെ പ്രവര്‍ത്തനം ഉടന്‍ നിര്‍ത്തണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ അനുമതി ഇല്ലാതെയാണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. സര്‍ട്ടിഫിക്കറ്റ് നേടാതെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുവാന്‍ യാതൊരു കാരണവശാലും അനുവദിക്കുകയില്ലന്ന് എം എല്‍ എ പറഞ്ഞു. എംഎല്‍എ എത്തിയതറിഞ്ഞ് നിരവധി നാട്ടുകാരും സ്ഥലത്ത് എത്തിയിരുന്നു. 


കമ്പനി അധികൃതരുമായി എംഎല്‍എ ഫോണില്‍ സംസാരിച്ചു. ഒഴിവുകഴിവുകള്‍ പറഞ്ഞ് പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കില്ലെന്ന് എംഎല്‍എ പറഞ്ഞു. പ്രവര്‍ത്തനം ഇന്ന് അവസാനിപ്പിക്കണമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് തന്നെ കാണിച്ചതിനുശേഷമെ പ്രവര്‍ത്തനം തുടരാവൂ എന്നും എംഎല്‍എ നിര്‍ദേശിച്ചു. അല്ലാത്തപക്ഷം വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെന്നും എംഎല്‍എ മുന്നറിയിപ്പ് നല്കി 


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0