ഭരണങ്ങാനം ശ്രീകൃഷ്ണ വാദ്യ കലാപീഠത്തിന്റെ 9 ആം വാർഷിക പൊതുയോഗവും , പുരസ്‌കാര വിതരണവും


ക്ഷേത്ര വാദ്യ കലാകാരന്മാരുടെ സംഘടനയായ ഭരണങ്ങാനം ശ്രീകൃഷ്ണ വാദ്യ കലാപീഠത്തിന്റെ 9 ആം വാർഷിക പൊതുയോഗവും , പുരസ്‌കാര വിതരണവും ഇടമറ്റം ഓശാന മൗണ്ടിൽ നടന്നു. ശ്രീകൃഷ്ണ വാദ്യ കലാപീഠം പ്രസിഡന്റ്  വലവൂർ അരുൺ മാരാർ അധ്യക്ഷത വഹിച്ച യോഗം പാലാ എം എൽ എ മാണി സി കാപ്പൻ ഉദ്‌ഘാടനം ചെയ്തു. 



7 മത് വാദ്യ പ്രജാപതി പുരസ്‌കാരം  വെന്നിമല അനുവിനും, വാദ്യ മേഖലയിലെ സംഭാവനകളെ മാനിച് പ്രത്യേക ബഹുമാന്യ ആദരവ്  ഇരിങ്ങപ്പുറം ബാബുവിനും മാണി സി കാപ്പൻ എം എൽ എ നൽകി.



കഴിഞ്ഞ 10 വർഷമായി കോട്ടയം ജില്ലാ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ക്ഷേത്ര വാദ്യ കലാകാരന്മാരുടെ കൂട്ടായ്മയായ ശ്രീകൃഷ്ണ വാദ്യ കലാപീഠം ഇതിനോടകം നിരവധി സന്നദ്ധ പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്. കൂടാതെ നിരവധി വാദ്യ കലാകാരന്മാരെ വാദ്യ സമൂഹത്തിന് സംഭാവന ചെയ്ത സംഘടന കൂടിയാണ് ശ്രീകൃഷ്ണ വാദ്യ കലാപീഠം.



പ്രസിഡന്റ് വലവൂർ അരുൺ മാരാർ, സെക്രട്ടറി കുറിച്ചിത്താനം വിശാഖ് മാരാർ, ട്രഷറർ ഭരണങ്ങാനം വേണുമാരാർ, സ്കൂൾ ഓഫ് ടെമ്പിൾ ആർട്സ് മാനേജർ പൂഞ്ഞാർ രാധാകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0