പുതിയ കിണറും പമ്പ് ഹൗസും ഫിൽറ്റർ സിസ്റ്റവും ഉദ്ഘാടനം ചെയ്തു



പാലാ അരുണാപുരത്ത് 22ആം വാർഡ് കേന്ദ്രീകരിച്ച്, കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി മീനച്ചിലാറ്റിൽ പാലാ  നഗരസഭ 75 ലക്ഷം രൂപ മുടക്കി നിർമിച്ച പുതിയ കിണറും പമ്പ് ഹൗസും ഫിൽറ്റർ സിസ്റ്റവും ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു. ഇതോടെ 22 ആം വാർഡിൽ പൂർണമായും, 23,24 വാർഡുകളിൽ ഭാഗികമായും കുടിവെള്ളം ലഭിക്കും. 


കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിലാണ് കിണറും പമ്പ് ഹൗസും പണിതീർത്തത്. ആധുനിക രീതിയിൽ വെള്ളം ഫിൽട്ടർ ചെയ്യുന്നത്തിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. വാർഡ് കൗൺസിലറും, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ  സാവിയോ കാവുകാട്ട് സ്വാഗതം ആശംസിച്ച ചടങ്ങിൽ നഗരസഭ ചെയർമാൻ തോമസ് പീറ്റർ, നഗരസഭ കൗൺസിലർമാർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0