തീക്കോയി ദി പീപ്പിൾസ് ലൈബ്രറി എല്ലാ വർഷവും നടത്തിവരുന്ന ഈരാറ്റുപേട്ട വിദ്യാഭ്യാസ ഉപജില്ല ക്വിസ് കോമ്പറ്റീഷൻ, ഹൈസ്കൂൾ, യുപി. വിഭാഗം സ്കൂൾ കുട്ടികൾക്ക് ലൈബ്രറി ഹാളിൽ വച്ച് നടത്തി. അവാർഡ് വിതരണ ചടങ്ങ് ഉദ്ഘാടനം മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോക്ടർ സിന്ധു മോൾ ജേക്കബ് നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് ഷേർജി പുറപ്പന്താനം അധ്യക്ഷത വഹിച്ചു. വിജയിച്ച സ്കൂളുകളുടെ ട്രോഫിയും വിജയികളായ കുട്ടികൾക്കുള്ള ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ. സി. ജെയിംസ്, മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഡോക്ടർ സിന്ധുമോൾ ജേക്കബ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ റോയി ഫ്രാൻസിസ് എന്നിവർ വിതരണം ചെയ്തു.
ഹൈസ്കൂൾ സെക്ഷൻ ഫസ്റ്റ് : സെന്റ് മരിയ ഗോരറ്റിസ് Hs. ചേന്നാട്, സെക്കൻഡ്:സെന്റ് മേരിസ് Hss. തീക്കോയി, തേഡ് :സെന്റ് ആന്റണിസ് Hss. പൂഞ്ഞാറും, യുപി സെക്ഷൻ ഫസ്റ്റ് : ലിറ്റിൽ ഫ്ലവർ Hs.ചെമ്മലമറ്റം, സെക്കൻഡ് : എം. ജി. Hss. ഈരാറ്റുപേട്ട, തേർഡ് :സെന്റ് മേരിസ് Hss. തീക്കോയി യും കരസ്ഥമാക്കി. റിട്ടയേഡ് ഹെഡ്മാസ്റ്റർ ജോണിക്കുട്ടി അബ്രഹാം, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജോ പുത്തൻപുര, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയി ഫ്രാൻസിസ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി മാഗി, മെമ്പർ ജയറാണി ലൈബ്രറി സെക്രട്ടറി റെജി ടി എസ് തുണ്ടിയിൽ ഡോക്ടർ എം എ ജോസഫ് ജോജോ ജോസഫ്, ബേബി പിണക്കാട്ട്, ജോയ്സി ഊട്ടുകുളം തുടങ്ങിയവർ--- പ്രസംഗിച്ചു. ഡോക്ടർ ജോബിൻ മാത്തൻ, ബിനോജി പുറപ്പന്താനം ജോണിക്കുട്ടി എബ്രഹാം എന്നിവർ ക്വിസ് കോമ്പറ്റീഷൻ നേതൃത്വം നൽകി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



