ഓണാഘോഷം കളറാക്കി രാമപുരം SHLP സ്കൂൾ



പൂക്കളമിട്ടും സദ്യ ഒരുക്കിയും മാത്രമല്ല രാമപുരം എസ് എച്ച് എൽ പി സ്കൂൾ ഇത്തവണ ഓണം ആഘോഷിച്ചത്. കുട്ടികൾക്കും മാതാപിതാക്കൾക്കുമായി ഒട്ടനവധി ഓണക്കളികളും മത്സരങ്ങളും ഒക്കെ നടത്തി വ്യത്യസ്തമാവുകയാണ് രാമപുരം SHLP യുടെ ഇക്കൊല്ലത്തെ ഓണാഘോഷം. കുട്ടികളും മുതിർന്നവരും ഒരേ മനസ്സോടെ ഓണം ആഘോഷിച്ചു.


കസേരകളിയും ബോൾ പാസിങ്ങും വടംവലിയും ഒക്കെ കുട്ടികൾക്ക് വേറിട്ട അനുഭവമായി.മാതാപിതാക്കൾക്ക് ആകട്ടെ ഒരുമിച്ചു കൂടുവാനും കുട്ടികൾക്കൊപ്പം മത്സരത്തിൽ പങ്കെടുക്കുവാനും സാധിച്ചതിൽ ഉള്ള സന്തോഷവും ചെറുതല്ല. പിടിയുടെയും സ്കൂൾ മാനേജ്മെന്റിന്റെയും നേതൃത്വത്തിലാണ് ആഘോഷങ്ങൾ നടന്നത്.കുരുന്നുകളോടൊപ്പം ഓണസദ്യയും കഴിച്ചാണ് മാതാപിതാക്കൾ മടങ്ങിയത്.


വിഭവസമൃദ്ധമായ സദ്യയും ഒപ്പം പങ്കെടുത്തവർക്കൊക്കെ സമ്മാനവും എസ് എച്ച് എൽ പി ഒരുക്കിയിരുന്നു. പൂക്കളവും മാവേലിത്തമ്പുരാനും മലയാളി മങ്കയും കുട്ടികൾക്ക് കൗതുകമായി. സ്കൂൾ അസിസ്റ്റൻറ് മാനേജർ ജുവാനി കുറുവച്ചിറ രാമപുരം പഞ്ചായത്ത് പ്രസിഡൻറ് ലിസമ്മ മത്തച്ഛൻ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസാ മാത്യു പിടിഎ പ്രസിഡൻറ് ദീപു സുരേന്ദ്രൻ എം പി ടി എ പ്രസിഡൻറ് ഡോണ.പിടിഎ അംഗങ്ങൾ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0