മണിയംകുന്ന് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ഏർപ്പെടുത്തിയ പത്രത്തിൻറെ വിതരണോദ്ഘാടനം പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോമസ് കുട്ടി കരിയാപുരയിടം നിര്‍വഹിച്ചു . കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുക , വൈജ്ഞാനിക വികാസത്തിന് ഊന്നൽ നൽകുക എന്നീ ലക്ഷ്യങ്ങളോടെ ഈ പദ്ധതി നടപ്പിലാക്കും.
പത്ര വാർത്തകളെ ആധാരമാക്കി ക്വിസ് മത്സരങ്ങൾ, ചർച്ചകൾ , വാർത്താ അവതരണം, വാർത്താ വിശകലനം എന്നീ വിവിധ കർമ്മ പദ്ധതികൾ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്കൂളിൽ നടപ്പിലാക്കും.സ്കൂൾ മാനേജർ റവ.ഫാ. ജോർജ് തെരുവിൽ,ഹെഡ്മിസ്ട്രസ് സി.ടീനാ ജോസ്, ശ്രീ. ജോലി വിളക്കുന്നേൽ മണിയംകുന്ന് റസിഡൻഷ്യൽ അസോസിയേഷൻ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ

.jpg)

