കൊഴുവനാൽ ലയൺസ് ക്ലബ്ബിൻ്റെ പുതിയ കെട്ടിടത്തിൻ്റെയും ഹാളിൻ്റെയും ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു.



കൊഴുവനാൽ ലയൺസ് ക്ലബ്ബിൻ്റെ പുതിയ  കെട്ടിടത്തിൻ്റെയും അഡ്വ. ടി വി അബ്രാഹം മെമ്മോറിയൽ ലയൺസ് ഹാളിൻ്റെയും ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടത്തി. ലയൺസ് ക്ലബ് സോൺ ചെയർമാൻ ഡൈനോ ജയിംസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ലയൺസ് ക്ലബ്ബിൻ്റെ ഉദ്ഘാടനം ലയൺസ് ഡിസ്ട്രിക് ഗവർണർ വിന്നി ഫിലിപ്പും ലയൺസ് ഹാളിൻ്റെ ഉദ്ഘാടനം അഡ്വ.മോൻസ് ജോസഫ് എം എൽ എയും നിർവ്വഹിച്ചു. 





പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം പാസ്റ്റ് ഡിസ്ടിക് ഗവർണർ ഡോ സി പി ജയകുമാറും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഫസ്റ്റ് ഡിസ്ട്രിക് ഗവർണർ ജേക്കബ് ജോസഫും നടത്തി. കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലീലാമ്മ ബിജു പ്രോജക്ട് ഉദ്ഘാടനം ചെയ്തു.   ക്ലബ്ബിൻ്റെ ഔട്ട്സ്റ്റാൻഡിംഗ് ലയൺ അവാർഡ് മാത്തുക്കുട്ടി മണിയങ്ങാട്ട് പാറയ്ക്കും അപ്രിസിയേഷൻ അവാർഡ് ഷിബു തെക്കേമറ്റത്തിനും   മോൻസ് ജോസഫ് എംഎൽഎ നൽകി. മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളേയും ചടങ്ങിൽ ആദരിച്ചു.



ക്ലബ്ബ് പ്രസിഡൻ്റ് അഡ്വ. രാജു അബ്രാഹം, ക്യാബിനറ്റ് ട്രെഷറാർ പി സി ചാക്കോ, അഡ്വ. മനോജ് പാലാ, ഡോ. പി കെ ബാലകൃഷ്ണൻ, ഉണ്ണി കുളപ്പുറം, ബ്ലഡ് ഡൊണേഷൻ ഡിസ്ട്രിക് ചെയർപേഴ്സൺ ഷിബു തെക്കേമറ്റം, റീജണൽ ചെയർമാൻ ബെന്നി മൈലാടൂർ, ബിജു വാതല്ലൂർ, ഗോപു ജഗന്നിവാസൻ, മാത്തുക്കുട്ടി മണിയങ്ങാട്ടുപാറയിൽ, ഡോ. ആർ റ്റി ഹരിദാസ്, എം എം സ്കറിയാ മോനിപ്പള്ളി, എന്നിവർ പ്രസംഗിച്ചു. 



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0