ഓണാഘോഷം കളറാക്കി കുന്നോന്നി സെൻ്റ് ജോസഫ് യു . പി സ്കൂൾ



കുന്നോന്നി സെൻ്റ് ജോസഫ് യു . പി സ്കൂളിൽ ഓണാഘോഷം വിവിധ പരിപാടികളോടെ  ആഘോഷിച്ചു. കുട്ടികൾക്കായി അത്തപ്പൂക്കളമത്സരം കേരള മന്നൻ മലയാളി മങ്ക മത്സരം കസേരകളി തവള ചാട്ടം സുന്ദരി ക്കൊരു പൊട്ടു കുത്തൽ ഓണപ്പാട്ട് മത്സരം തുടങ്ങിയ വിവിധ മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചു.



 ആൺകുട്ടികളും പെൺകുട്ടികളും ചേർന്നുള്ള തിരുവാതിര കളി ശ്രദ്ധേയമായി. രക്ഷിതാക്കളും അദ്ധ്യാപകരും ചേർന്നുള്ള വടം വലി മത്സരം ആഘോഘത്തിന് കൊഴുപ്പേകി. വിഭവ സമൃദ്ധമായ ഓണ സദ്യയും ഓണപ്പായസവും ആഘോഷം മധുരമാക്കി മാറ്റി. മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0