ഓട്ടോറിക്ഷ കത്തിയ സംഭവം: ഫോറസിക് സംഘം പരിശോധന നടത്തി



കടനാട് ഈന്തനാക്കുന്നേൽ ജംഗ്ഷനിൽ വീടിൻ്റെ പോർച്ചിൽ പാർക്കു ചെയ്തിരുന്ന ഓട്ടോറിക്ഷ കത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഫോറൻസിംഗ് സംഘം പരിശോധന നടത്തി. സംഭവത്തിൽ ദുരൂഹത ഉയർന്നതിനെത്തുടർന്നാണ് ഫോറൻസിക് സംഘത്തിൻ്റെ പരിശോധന. 


വ്യാഴാഴ്ച പുലർച്ചെയാണ് കടനാട് കുന്നത്ത് സുകുമാരൻ്റ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷ അയൽവാസിയുടെ ആൾതാമസമില്ലാതിരുന്ന വീടിൻ്റെ പോർച്ചിൽ കത്തിയ നിലയിൽ കണ്ടെത്തിയത്. കടനാട് പിഴക് റോഡിൻ്റെ സൈഡിലാണ് ഈ വീട്. കോട്ടയത്തു നിന്നും എത്തിയ സംഘത്തോടൊപ്പം മേലുകാവ് പോലീസും ഉണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡൻ്റ് ജിജി തമ്പി, വൈസ് പ്രസിഡൻ്റ് വി.ജി. സോമൻ,വാർഡ് മെബർ ഉഷ രാജു എന്നിവരും സ്ഥലത്തെത്തി.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0