പാലാ വെള്ളിയേപ്പള്ളി ഇടയാറ്റ് സ്വയം ഭൂ ബാലഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷവും ഉണ്ണിയൂട്ടും നടത്തി. നിരവധി ഭക്തജനങ്ങൾ കുഞ്ഞുങ്ങളുമായി ഉണ്ണിയുട്ടിൽ പങ്കെടുത്തു. അഷ്ട്രദ്രവ്യ മഹാഗണപതിഹോമം,ഉണ്ണിയൂട്ട് പ്രസാദമൂട്ട് എന്നിവയായിരുന്നു പ്രധാന പരിപാടികൾ.ബാല ഗണപതി ഭാവത്തിൽ പൂജയും ആരാധന നടത്തുന്ന ക്ഷേത്രത്തിൽ ഉണ്ണിയൂട്ടിനും ഏറെ പ്രാധാന്യമുണ്ടെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.
ക്ഷേത്ര ചടങ്ങുകൾക്ക് മേൽശാന്തി ദിനേശ്കുമാർ നമ്പൂതിരി തുരുത്തിയിൽ ഇല്ലം,അഷ്ട്രദ്രവ്യ മഹാഗണപതിഹോമത്തിന് കല്ലമ്പള്ളി ഇല്ലം ദാമോദരൻ നമ്പൂതിരി എന്നിവർ പ്രധാന കാർമികത്വം വഹിച്ചു. രാവിലെ 5.30 മുതൽ അഷ്ടാഭിഷേകം, തുടർന്ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം. 7 മുതൽ തിരുവരങ്ങിൽ പാലാ ചെമ്പൈ സംഗീതഭയുടെ നേതൃത്വത്തിൽ പഞ്ചരത്ന കീർത്തനാലാപനവും സംഗീതാരാധനയും.
11 മുതൽ ഉണ്ണിയൂട്ട്, തുടർന്ന് മഹാപ്രസാദമൂട്ട്, വൈകിട്ട് ദീപാരാധനയും നടന്നു . ക്ഷേത്രം ഉപദേശക സമിതി ഭാരവാഹികളായ ഹരികൃഷ്ണൻ ഇടയാറ്റ്, വിനേഷ് കെ. ആർ, മനോജ് കെ.ടി, നാരായണൻ നായർ കൂനാനിയിൽ ടി.എൻ.രാജൻ എന്നിവർ നേതൃത്വം നൽകി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




