10% ലാഭവിഹിതവുമായി മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്ക്



 കേരളത്തിലെ അഞ്ച് മുൻനിര അർബൻ ബാങ്കുകളുടെ ശ്രേണിയിലുള്ള മീനച്ചിൽ ഈസ്റ്റ് അർബൻ സഹകരണ ബാങ്ക്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഫിനാൻഷ്യലി സൗണ്ട് & വെൽ മാനേജ്‌ഡ് ബാങ്ക് പദവി കരസ്ഥമാക്കിയ തിനൊപ്പം ഓഹരിയുടമകൾക്ക് 10 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചുകൊണ്ട് സാമ്പ ത്തിക സുസ്ഥിരതയും പ്രവർ ത്തനമികവും തെളിയിച്ചു. കേരളത്തിലെ സഹകരണ മേഖല കടുത്ത പ്രതിസന്ധി കളിലുടെ കടന്നു പോകുന്ന ഈ കാലയളവിൽ ആർ. ബി. ഐ മാനദണ്ഡമായ 3% നെറ്റ് എൻ.പി.എ. എന്നത് '1'% നെറ്റ് എൻ.പി.എ. എന്ന സ്വപ്‌പ്ന സമാന നേട്ടത്തിലേക്ക് എത്തു വാൻ സാധിച്ചത് ഭരണസമിതി യംഗങ്ങളുടെയും ജീവന ക്കാരുടെയും കൂട്ടായ കഠിന പ്രയത്നത്തിന്റെ ഫലമാണ്.



 ദശാബ്ദങ്ങളോളം തുടർച്ച യായി ലാഭത്തിൽ തന്നെ പ്രവർത്തിച്ചുവരുന്ന ബാങ്കിലെ ഓഹരിയുടമകൾക്ക് സെപ്റ്റം ബർ 1 മുതൽ ലാഭവിഹിതം ശാഖകളിൽ നിന്നും കൈപ്പറ്റാ വുന്നതാണ്.
കോട്ടയം ജില്ലയിൽ ഏറ്റവു മധികം കുടുംബശ്രീവായ്‌പകൾ നൽകി വരുന്ന ബാങ്കിൽ Mobile Banking, Google Pay ഉൾപ്പെ ടെയുള്ള നവയുഗ സേവന ങ്ങൾ നവംബർ മാസത്തോടെ സമാരംഭിക്കുന്നതാണ്.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0