ടൂറിസം കേന്ദ്രങ്ങളിലെ ഹോട്ടലുകളില്‍ ഇന്‍സ്റ്റന്റ് ബിയര്‍ വില്‍ക്കാന്‍ അനുമതി തേടി ബെവ്‌കോ. ഡ്രാഫ്റ്റ് ബിയറിനും ക്രാഫ്റ്റ് ബിയറിനും അനുമതി നല്‍കണമെന്നാണ് ബെവ്‌കോയുടെ ആവശ്യം. ടൂറിസം കേന്ദ്രങ്ങളിലെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇത് വില്‍ക്കാന്‍ അനുമതി നല്‍കിയാല്‍ അധിക വരുമാനമുണ്ടാകുമെന്നാണ് ബെവ്‌കോ വ്യക്തമാക്കിയത്. ബ്രുവറികളില്‍ നിന്ന് തത്സമയം വിവിധ ഫ്‌ലേവറുകളില്‍ ഉണ്ടാക്കുന്നതാണ് ക്രാഫ്റ്റ് ബിയര്‍. കുപ്പികളിലെ ബിയറിന് പകരം മെഷീനില്‍ നിന്ന് നേരിട്ട് പകര്‍ന്നുനല്‍കുന്നതാണ് ഡ്രാഫ്റ്റ് ബിയര്‍.
നിരവധി കമ്പനികള്‍ രംഗത്ത് ഇതിന് സന്നദ്ധത അറിയിച്ച് രംഗത്ത് വന്നിട്ടുണ്ടെന്നും ബെവ്‌കോ വ്യക്തമാക്കുന്നു. വിദേശ ബിയര്‍ വില്‍ക്കാനും അനുമതി നല്‍കണമെന്ന് ബെവ്‌കോ ശുപാര്‍ശ നല്‍കിയിട്ടുണ്ട്. വീര്യംകുറഞ്ഞ മദ്യത്തിന് അനുമതി നല്‍കിയാല്‍ 500 കോടി അധികവരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട. ഓണ്‍ലൈന്‍ വഴിയുള്ള മദ്യവില്‍പ്പനയ്ക്കായി ബെവ്‌കോ ശുപാര്‍ശ നല്‍കിയെങ്കിലും ഇക്കാര്യം പരിഗണനയില്‍ ഇല്ലെന്നാണ് എക്‌സൈസ് മന്ത്രി എംബി രാജേഷ് ഇന്നലെ വ്യക്തമാക്കിയത്.
എന്നാല്‍, വീര്യം കുറഞ്ഞ മദ്യം വില്‍ക്കുന്നകാര്യം പരിഗണനയിലുണ്ടെന്നും എംബി രാജേഷ് വ്യക്തമാക്കിയിരുന്നു. വീര്യം കുറഞ്ഞ മദ്യം വില്‍ക്കുന്നതില്‍ സര്‍ക്കാര്‍ നിലപാട് അനുകൂലമായതിനാല്‍ ഇന്‍സ്റ്റന്റ് ബിയര്‍ വില്‍ക്കാന്‍ അനുമതി ലഭിക്കുമെന്നാണ് ബെവ്‌കോയുടെ പ്രതീക്ഷ.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ

.jpg)

