ചേന്നാട് : യുവ തലമുറയെ കാർന്നുതിന്നുന്ന ലഹരിയെന്ന കൊടിയ വിഷത്തിനെതിരെ അഡാർട്ട് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചേന്നാട് സെന്റ് മരിയ ഗൊരെത്തിസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ പ്രസംഗ മത്സരം സംഘടിപ്പിച്ചു. 'ലഹരിക്കെതിരെ ഞാനും എന്റെ സ്കൂളും' എന്ന വിഷയത്തെ ക്കുറിച്ച് നിരവധി കുട്ടികൾ തങ്ങളുടെ ആശയങ്ങൾ പങ്കുവച്ചു. വിജയികളായ അന്ന ദീപക്, തൂലിക എസ്, റോസ്മേരി പയസ്, അഭിരാമി സന്തോഷ്, റോസ്മേരി വി.റോയി എന്നിവരെ ഹെഡ്മിസ്ട്രസ്സ് സി. ലിസ് ജോസ് സമ്മാനങ്ങൾ നൽകി ആദരിച്ചു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



