പ്ലാശനാൽ: ഒഡിഷയിലെ ജലേശ്വറിൽ വൈദികരെയും കന്യാസ്ത്രീകളും ആക്രമിച്ചതിൽ കത്തോലിക്കാ കോൺഗ്രസ് ഭരണങ്ങാനം ഫൊറോന സമിത ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സമർപ്പിതർക്കെതിരെ തുടർച്ചയായി ആക്രമണങ്ങൾ ഉണ്ടാകാൻ കാരണം കുറ്റക്കാർക്കെതിരെ അധികാരികളുടെ ഭാഗത്തുനിന്നും നടപടികൾ ഉണ്ടാകാത്തത് കൊണ്ടാണ് എന്ന് കത്തോലിക്കാ കോൺഗ്രസ് എക്സിക്യൂട്ടീവ് കമ്മറ്റി വിലയിരുത്തി. ചരമദിന പ്രാർത്ഥനയ്ക്ക് എത്തിയ വൈദികരെയും സിസ്റ്റേഴ്സിനെയും തടഞ്ഞുനിർത്തുകയും മർദ്ദിക്കുകയും ചെയ്തത് ഒരു ജനാധിപത്യ രാജ്യത്ത് സംഭവിക്കാൻ പാടില്ലാത്തതാണ്.
കുറ്റക്കാർക്കെതിരെ കർശനടപടി വേണമെന്ന് യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡൻറ് ഔസേപ്പച്ചൻ മേക്കാട്ടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം റവ. ഫാ. മാത്യു പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു. അഡ്വ. ജോൺസൺ വീട്ടിയാങ്കല്‍,അരുൺ പോൾ മണ്ഡപത്തിൽ, സാബു എ ടി , മനേഷ് കല്ലറയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ

.jpg)

