കാര്‍ നടപ്പാതയിലേക്ക് ഇടിച്ചു കയറി. നാലു പേരുടെ നില ഗുരുതരം



തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് മുന്നില്‍  അമിത വേഗതയില്‍ നിയന്ത്രണം വിട്ടെത്തിയ കാര്‍ നടപ്പാതയിലേക്ക് ഇടിച്ചു കയറി.  ഓട്ടോ ഡ്രൈവേഴ്‌സ് ഉള്‍പ്പെടെ 5 പേര്‍ക്ക് പരിക്കേറ്റു.  ഇവരില്‍ നാലു പേരുടെ നില ഗുരുതരമാണ്. കാലുകള്‍ക്കും തലക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലേക്കും കാര്‍ ഇടിച്ചു. ഇന്ന് പന്ത്രണ്ടരയോടെയാണ് ജനറല്‍ ആശുപത്രിക്ക് മുന്നില്‍ അപകടമുണ്ടായത്. 




വട്ടിയൂര്‍ക്കാവ് സ്വദേശി വിഷ്ണുദത്ത് കാറോടിച്ചിരുന്നത്. യുവാവിന്റെ ബന്ധുവും കാറിലുണ്ടായിരുന്നു. ബ്രേക്കിന് പകരം ആക്‌സിലേറ്റര്‍ ചവിട്ടിയതാണ് അപകടകാരണമെന്ന് ആര്‍ടിഒ അജിത് കുമാര്‍ വ്യക്തമാക്കി. വട്ടിയൂര്‍ക്കാവ് സ്വദേശി വിഷ്ണുനാഥും അമ്മാവനുമാണ് കാറിലുണ്ടായിരുന്നത്. കാറിന് യന്ത്രത്തകരാര്‍ ഒന്നുമില്ലെന്നും ആര്‍ടിഒ വ്യക്തമാക്കിയിട്ടുണ്ട്. 



കാര്‍ ഓടിച്ചു പഠിക്കുന്നതിന് വേണ്ടിയാണ് തിരക്കുള്ള നഗരത്തിലേക്ക് വിഷ്ണുനാഥ് കാറുമായി എത്തിയത്. വിഷ്ണുനാഥിന് 2019 ല്‍ ലൈസന്‍സ് ലഭിച്ചിട്ടുണ്ട്. ഗതാഗത കമ്മീഷണര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്ന സമയത്താണ് അപകടം ഉണ്ടായത്. വാഹനം ഓടിച്ച വിഷ്ണുനാഥ്, ഒപ്പമുണ്ടായിരുന്ന വിജയന്‍ എന്നിവരുടെ ലൈസന്‍സ് റദ്ദാക്കും.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0