യൂണിയന്‍ ഉദ്ഘാടനവും ഓണാഘോഷവും അധ്യാപക ദിനാചരണവും



പാലാ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷനില്‍ കോളജ് യൂണിയന്‍ ഉദ്ഘാടനവും ഓണാഘോഷവും അധ്യാപക ദിനാചരണവും നടന്നു. എം.ജി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ സിറിയക് തോമസ് സമ്മേളന ഉദ്ഘാടനം നിര്‍വഹിച്ചു. 



കോളേജ് യൂണിയന്റെയും ആര്‍ട്‌സ് ക്ലബ്ബിന്റെയും ഉദ്ഘാടനവും നടന്നു. യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ എലിസബത്ത് ജോര്‍ജ് അധ്യക്ഷയായിരുന്നു. യുഎഇ യില്‍ നടന്ന ഏഷ്യന്‍ യോഗാസന ചാമ്പ്യന്‍ ഷിപ്പില്‍ റണ്ണര്‍ അപ്പായ ജോയല്‍ ജോസിനെ ആദരിച്ചു.


 പ്രിന്‍സിപ്പല്‍ ഡോ. ടി.സി തങ്കച്ചന്‍ സ്വാഗതമാശംസിച്ചു കോളജ് മാഗസിന്‍ പ്രകാശനവും നടന്നു. ആര്‍ട്ട്‌സ് ക്ലബ് സെക്രട്ടറി മേഘ പ്രേം ചന്ദ് നന്ദി പ്രകാശിപ്പിച്ചു. വിവിധ കലാപരിപാകള്‍, തിരുവാതിരകളി, ഓണക്കളികള്‍, ഓണസദ്യ എന്നിവയും നടന്നു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0