പാലാ രൂപതയ്ക്ക് പ്ലാറ്റിനം ജൂബിലി വർഷത്തിൽ മൂന്നു പുതിയ ഫൊറോനകൾ



പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ മൂന്ന് പുതിയ ഫൊറോനകൾ കൂടി രൂപീകരിച്ചു. രൂപതാധ്യക്ഷൻ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയിൽ കൂടിയ പ്രസ്ബിറ്ററൽ കൗൺസിലിലാണ് ഈ രൂപീകരണം പ്രഖ്യാപിച്ചത്. കടപ്ലാമാറ്റം, കൊഴുവനാൽ, കൂത്താട്ടുകുളം എന്നീ ഇടവകകളെയാണ് ഫൊറോനാകളായി രൂപതാധ്യക്ഷൻ ഉയർത്തുന്നത്. ഇതുവരെ പതിനേഴ് ഫൊറോനകളാണ് രൂപതയിൽ ഉണ്ടായിരുന്നത്. പുതിയതായി രൂപംകൊള്ളുന്ന ഫൊറോനകൾ നിലവിൽ വരുന്നത് ജൂൺ മാസം എട്ടാം തീയതി ഞായറാഴ്ച പന്തക്കുസ്ത തിരുനാളോടുകൂടിയാണ്. അന്നേ ദിവസം നിയുക്ത ഫൊറോനകളിൽ നടത്തപ്പെടുന്ന സ്ഥാനാരോഹണശുശ്രൂഷയിൽ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പ്രധാന കാർമികത്വം വഹിക്കും. സ്ഥാനാരോഹണശുശ്രൂഷകൾ രാവിലെ 8.00 മണിക്ക് കൊഴുവനാൽ പള്ളിയിലും, 9.15 ന് കടപ്ലാമറ്റം പള്ളിയിലും വൈകുന്നേരം 4.00 മണിക്ക് കൂത്താട്ടുകുളം പള്ളിയിലും അഭിവന്ദ്യ പിതാവ് നിർവഹിക്കുന്നതാണ്. ഫൊറോനകളായി പ്രഖ്യാപിച്ച ഇടവകളുടെ പ്രത്യേകതകൾ കൗൺസിലിൽ ബിഷപ്പ് ഓർമിപ്പിച്ചു. 



കടപ്ലാമറ്റം സെന്റ് മേരീസ് പള്ളി - സുറിയാനി കത്തോലിക്കാസഭയിലെ അതിപുരാതനമായ പള്ളികളിൽ ശ്രദ്ധേയമായ പള്ളിയാണ് കടപ്ലാമറ്റം. എ.ഡി. 1009 ൽ പണി കഴിക്കപ്പെട്ട ഈ പുരാതനപള്ളി പരിശുദ്ധ കന്യകാമറിയത്തിന്റെ നാമത്തിലാണ് വേർതിരിക്കപ്പെട്ടിരിക്കുന്നത്. 660 കുടുംബങ്ങളുള്ള ഈ പള്ളിയുടെ നിർമ്മാണരീതിയും അതിന്റെ കൊത്തുപണികളും പഴമയുടെ സൗകുമാര്യം വിളിച്ചറിയിക്കുന്നതാണ്. ഈ പള്ളിയുടെ പഴക്കംതന്നെ ദേശവാസികൾക്ക് പരിശുദ്ധ അമ്മയോടുള്ള ഭക്തിയും വണക്കവും അതിരറ്റതാണ് എന്നതിന്റെ തെളിവ് കൂടിയാണ്. 

മാർ ജോൺ നെപുംസ്യാനോസ് പള്ളി കൊഴുവനാൽ - 1858 ൽ സ്ഥാപിതമായ കൊഴുവനാൽ മാർ ജോൺ നെപുംസ്യാനോസ് പള്ളി പാലാ രൂപതയിലെ പുരാതനമായ പള്ളികളിൽ ഒന്നാണ്.  ഏറ്റവും കൂടുതൽ രൂപതാവൈദികർക്ക് ജന്മം നൽകിയ ഇടവകയാണ് കൊഴുവനാൽ. പാലാ രൂപതയ്ക്ക് മാത്രമല്ല, തിരുസഭയ്ക്ക് ഏറ്റവും കൂടുതൽ വൈദികരെ പ്രദാനം ചെയ്തിട്ടുള്ള പള്ളിയാണ് ഇത്. 730 കുടുംബങ്ങൾ ഉള്ള കൊഴുവനാൽ പള്ളി ജോൺ നെപുംസ്യാനോസ് സഹദായുടെ നാമത്തിൽ വേർതിരിക്കപ്പെട്ടിരിക്കുന്നു. പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ ആയിരിക്കുന്ന പാലാ രൂപതയ്ക്ക് കൊഴുവനാൽ പള്ളിയെ ഫൊറോനയായി ഉയർത്തുമ്പോൾ അത് പത്തരമാറ്റായി മാറുന്നു.

കൂത്താട്ടുകുളം ഹോളി ഫാമിലി പള്ളി-  1995ൽ സ്ഥാപിതമായ കൂത്താട്ടുകുളം ഹോളി ഫാമിലി പള്ളി ഒരു ദേശത്തിന്റെ സംസ്കാരത്തെ പേറുന്നതാണ്. വിവിധ ക്രൈസ്തവസഭകളായ യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങളും സീറോ മലബാർ സമൂഹവും ഏക മനസ്സോടെ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് ഇത്. സഭയുടെ എക്യുമെനിസത്തിന്റെ വാതിൽ തുറന്നിട്ടിരിക്കുന്ന പ്രദേശമാണ് കൂത്താട്ടുകുളം. മാർ യൂദാ തദേവൂസിനോടുള്ള ഭക്തിയും വണക്കവും ആയിരം തിരികൾ ഉള്ള നിലവിളക്കും ഹോളി ഫാമിലി പള്ളിയുടെ പ്രത്യേകതകളാണ്. 500 കുടുംബങ്ങൾ ഉള്ള ഈ പള്ളി എറണാകുളം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. പ്ലാറ്റിനം ജൂബിലി നിറവിൽ ആയിരിക്കുന്ന പാലാ രൂപതയ്ക്ക് കിട്ടിയ മറ്റൊരു സമ്മാനമാണ് കൂത്താട്ടുകുളം ഫൊറോന പള്ളി.

പുതുതായി രൂപംകൊണ്ട ഫൊറോനകളിലേയ്ക്ക് ചേർക്കപ്പെടുന്ന ഇടവകകൾ 
(1) കടപ്ലാമറ്റം: കടപ്ലാമറ്റം, മംഗളാരം, കൂടല്ലൂർ, മരങ്ങാട്ടുപിള്ളി, വയല, പാലയ്ക്കാട്ടുമല, പാളയം. 

(2) കൊഴുവനാൽ - അൽഫോൻസാഗിരി, കാഞ്ഞിരമറ്റം, കരിമ്പാനി, കൊഴുവനാൽ, മണലുങ്കൽ, മഞ്ഞാമറ്റം, മറ്റക്കര, മൂഴൂർ, പൈക, ഉരുളികുന്നം. 

(3) കൂത്താട്ടുകുളം : കാക്കൂർ, കൂത്താട്ടുകുളം, പെരിയപ്പുറം, പൂവക്കുളം, തിരുമാറാടി, ഉദയഗിരി വടകര.

ഇടവകകളിൽ മാറ്റം വരുന്ന ഫൊറോനകൾ (1) പാലാ കത്തീഡ്രൽ: അരുണാപുരം, കിഴതടിയൂർ, കുടക്കച്ചിറ, ളാലം പുത്തൻപള്ളി, ളാലം പഴയപള്ളി, മീനച്ചിൽ, മൂന്നാനി, നെല്ലിയാനി, പൈങ്ങുളം, പാലാ കത്തീഡ്രൽ, പാലാക്കാട്, പൂവരണി, വലവൂർ. 

(2) ചേർപ്പുങ്കൽ : ചെമ്പിളാവ്, ചേർപ്പുങ്കൽ, കുരുവിനാൽ, പാദുവ, മുത്തോലി, മേവട, തോടനാൽ. 

(3) രാമപുരം: അന്ത്യാളം, ചക്കാമ്പുഴ, ചിറ്റാർ, ഏഴാച്ചേരി, കരൂർ, കൊണ്ടാട്, കുറിഞ്ഞി, നീറന്താനം, രാമപുരം. 

(4) ഭരണങ്ങാനം : അമ്പാറനിരപ്പേൽ, ഭരണങ്ങാനം, ചൂണ്ടച്ചേരി, ഇടപ്പാടി, ഇടമറ്റം, കിഴപറയാർ, മല്ലികശ്ശേരി, പ്ലാശനാൽ, പൂവത്തോട്, വിളക്കുമാടം. 

(5) കുറവിലങ്ങാട് : കുറവിലങ്ങാട്, കാളികാവ്, കാട്ടാമ്പാക്ക്, കുറിച്ചിത്താനം, മണ്ണയ്ക്കനാട്, മോനിപ്പള്ളി, രത്നഗിരി, വാക്കാട്. 

(6) ഇലഞ്ഞി : ഇലഞ്ഞി, ജോസ്ഗിരി, മരങ്ങോലി, മുളക്കുളം, മുത്തോലപുരം, പിറവം, ശാന്തിപുരം, സേവ്യർപുരം.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0