മീനച്ചില്‍ കിഴപറയാര്‍ കുടുംബരോഗ്യകേന്ദ്രത്തിലെ നിര്‍മാണം പൂര്‍ത്തീകരിച്ച പുതിയ ഒ.പി ബ്ലോക്കിന്റെയും ഇ-ഹെല്‍ത്ത് പ്രോഗ്രാമിന്റെയും ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കും. മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. മാണി സി കാപ്പന്‍ MLA യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.25 കോടി രൂപ വിനിയോഗിച്ചാണ് കുടുംബരോഗ്യകേന്ദ്രത്തിന്റെ നിര്‍മാണ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 95 ലക്ഷം രൂപയും 2023-24 സാമ്പത്തിക വര്‍ഷത്തില്‍ സംരക്ഷഭിത്തി, ഹാന്‍ഡ് റെയില്‍സ്, പാവിങ് ടൈല്‍ മുതലായ ജോലികള്‍ക്കായി 15 ലക്ഷം രൂപയും ഇ - ഹെല്‍ത്ത് പ്രോഗ്രാമിനായി 15 ലക്ഷം രൂപയും അനുവദിച്ചു.
മീനച്ചില്‍ പഞ്ചായത്തിന് പുറമെ പാലാ മുന്‍സിപ്പാലിറ്റി, ഭരണങ്ങാനം എന്നീ പ്രദേശങ്ങളില്‍ നിന്നും 100 കണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രിയാണിത്. ഡിസിസി വൈസ് പ്രസിഡന്റ് എ.കെ ചന്ദ്രമോഹന്‍, യുഡിഎഫ് ചെയര്‍മാന്‍ രാജന്‍ കൊല്ലംപറമ്പില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു പൂവേലി, വാര്‍ഡ് മെംബര്‍ നളിനി ശ്രീധരന്‍, പ്രേംജിത്ത് ഏര്‍ത്തയില്‍, ബോബി ഇടപ്പാടിയില്‍, ഡയസ് സെബാസ്റ്റ്യന്‍, ബേബി ഈറ്റക്കാട്ട്, എബി വാട്ടപ്പള്ളി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


