വാഗമണ്‍ കുരിശുമലയില്‍ നാല്‍പതാംവെള്ളി ആചരണവും ദുഃഖവെള്ളി ആചരണവും പുതുഞായര്‍ തിരുനാളും



വാഗമണ്‍ കുരിശുമലയില്‍ ഏപ്രില്‍ 11, 18, 27 തിയതികളില്‍ നാല്‍പതാംവെള്ളി ആചരണവും ദുഃഖവെള്ളി ആചരണവും പുതുഞായര്‍ തിരുനാളും നടത്തപ്പെടുമെന്ന് വാഗമണ്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  നാല്‍പതാം വെളിയാഴ്ചയായ ഏപ്രില്‍ 11-ാം തീയതി രാവിലെ 9 മണിക്ക്  അടിവാരം, വെള്ളികുളം ഇടവകകളുടെ നേതൃത്വത്തില്‍ കുരിരിന്റെ വഴിയും 10:30 ന് മലമുകളിലുള്ള ദൈവാലയത്തില്‍ ആഘോഷമായ വി. കുര്‍ബ്ബാനയും തുടര്‍ന്ന് നേര്‍ച്ചക്കഞ്ഞിയും ഉണ്ടായിരിക്കും. 40 -ാ0 വെള്ളിയാഴചയിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് പാലാ രൂപത വികാരി ജനറാള്‍  ഫാ. ജോസഫ് കണിയോടിക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. 



ദു:ഖവെള്ളിയാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ മലയടിവാരത്തിലുള്ള ദേവാലയത്തില്‍ രാവിലെ 7:30-ന് ആരംഭിക്കും. തുടര്‍ന്ന് ആഘോഷമായ കുരിരിന്റെ വഴി രാവിലെ 9 മണിക്ക് മലമുകളിലേക്ക് നടത്തപ്പെടും. ദുഃഖവെള്ളിയിലെ പീഡാനുഭവ സന്ദേശവും തിരുക്കര്‍മ്മങ്ങളും സമാപന പ്രാര്‍ത്ഥനകളും മലമുകളിലുള്ള ദേവാലയത്തിലായിരിക്കും നടത്താപ്പെടുന്നത്. ദു:ഖവെള്ളിയാഴ്ച കുരിശുമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക്  രാവിലെ 6 മണി മുതല്‍ നേര്‍ച്ചക്കഞ്ഞി വിതരണം ഉണ്ടായിരിക്കും. 



ഏപ്രില്‍ 25-ാം തിയതി വെള്ളിയാഴ്ച പുതുഞായര്‍ തിരുന്നാളിന് കൊടിയേറും. ഏപ്രില്‍ 27-ാം തിയതി പുതു ഞായര്‍ ദിനത്തില്‍ രാവിലെ 6.30 മുതല്‍ വൈകിട്ട് 4 മണി വരെ മലമുകളിലുള്ള ദൈവാലയത്തില്‍ തറ്റുടര്‍ച്ചയായി വി. കുര്‍ബ്ബാനകള്‍ ഉണ്ടായിരിക്കും. അന്നേദിവസം മലയടിവാരം ത്തിലുള്ള ദൈവാലയത്തില്‍ (കല്ലില്ലാ കവലയില്‍) രാവിലെ 10 മണിക്ക് പാലാ രൂപതാ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആഘോഷറായ വി കുര്‍ബ്ബാന അര്‍പ്പിച്ച്  വചനസന്ദേശം നല്‍കും.

വാഗമണ്‍ കുരിശുമലയില്‍ എത്തുന്ന തീര്‍ത്ഥാകേര്‍ വോളിന്റിയേഴസിന്റെയും പോലീസ് അധികാരികളുടെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വാഗമണ്‍ സെന്റ് സെബാന്റ്റിയന്‍സ് ഇടവകയിലെയും വാഗമണ്‍ സെന്റ് ആന്റണീസ് ഇടവകയിലെയും വെള്ളികുളം സെന്റ് ആന്റണീസ് ഇടവകയിലെയും സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തീര്‍ത്ഥാടകര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും എല്ലാവിധ സഹായങ്ങള്‍ക്കുമായി വെള്ളികുളം - വാഗമണ്‍ റോഡിലും, വഴിക്കടവ് കുരിശുമല റോഡിലും ഉണ്ടായിരിക്കും. കുരിശുമല - കൂപ്പ് - കോലാഹലമേട് റോഡിലും വോളിന്റേഴ്‌സ് ഉണ്ടായിരിക്കും. കട്ടപ്പന, പാല, ഈരാറ്റുപേട്ട, മൂലമറ്റം ഡിപ്പോകളില്‍നിന്നും KSRTC സ്‌പെഷ്യല്‍ സര്‍വീസ് ഈ ദിവസങ്ങളില്‍ ഉണ്ടായിരിക്കും .



50 നോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലും ഈരാറ്റുപേട്ടയില്‍നിന്ന് രാവിലെ 7:30 ല്‍ വാഗമണ്‍ കരിശുമല പാര്‍ക്കിങ് ഗ്രൗണ്ട് വരെയും തിരിച്ച് കുരിശുമലയില്‍നിന്നും  സര്‍വ്വീസ് ഉണ്ടായിരിക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍നിന്നും വ്യത്യസ്തമായി ഈവര്‍ഷം മുതല്‍ രാത്രി കരിശുമല കയറുന്നതിനുള്ള ലൈറ്റ് സൗകര്യം 50 നോമ്പിന്റെ ആദ്യ ദിവസംമുതല്‍ ക്രിമീരിച്ചിട്ടുണ്ട് . തീര്‍ത്ഥാടകര്‍ക്കു വേണ്ട എല്ലാ സൗകര്യങ്ങളും ടോയ്‌ലറ്ററുകള്‍, കുടിവെള്ളം, വിശ്രമസ്ഥലങ്ങള്‍ എന്നിവയെല്ലാം വാഗമണ്‍ കുരിശുമലയുടെ റുകളിലും മലയടിവാരത്തിലും ക്രമീകരിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം വിശാലമായ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ കുരിശുമലയില്‍ ക്രമീകരിച്ചിരുന്നു. അതോടൊപ്പം രണ്ട് ഗ്രൗസുകള്‍ കൂടിപുതുതായി നിര്‍മ്മിച്ചിട്ടുണ്ട്. ദു:ഖവെള്ളിയാഴ്ച സമീപപ്രദേശങ്ങളിലെ ഗൗണ്ടറുകളും ഉപയോഗപ്പെടുത്താവുന്നതാണ്.



വാഗമണ്‍ കുരിശുമലയില്‍ ഏറ്റവുമധികം തിരക്ക് അനുഭവപ്പെടുന്നത് ദു:ഖവെള്ളിയാഴ്ചയാണ്. ദു:ഖവെള്ളിയാഴ്ചചദിവസം രാവിലെ 6 മണി മുതല്‍ ബസുകള്‍ പോലുള്ള വലിയ വാഹനങ്ങള്‍ വാഗമണ്‍ - കുരിശുമല റോഡില്‍ കടത്തിവിടുന്നതല്ല. 

അന്നേ ദിവസം ബസുകളില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ വഴിക്കടവില്‍നിന്ന് കാല്‍നടയായോ ചെറുവണ്ടികളിലൊ കുരിശുമലയിലേക്ക് എത്തിച്ചേരേണ്ടതാണ്. വാഹനങ്ങളുടെ തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കുരിശുമലയില്‍നിന്നും വാഹനങ്ങള്‍ തിരിച്ചുവിടുന്നത് കുരിശുമല-കൂപ്പ് - കോലാഹലമേട് വഴിയായിരിക്കും. ഇത്. വണ്‍വേ സംവിധാനമാണ്. 
വാര്‍ത്താസമ്മേളനത്തില്‍ ഫാദര്‍ ആന്റണി വാഴയില്‍, ജോയിസ് കൊച്ചുമഠത്തില്‍, സ്റ്റീഫന്‍ ഷീബാ ഭവന്‍, സോണി വെളിയത്ത് , എബിന്‍ മഞ്ചേരി കുളം എന്നിവര്‍ സംബന്ധിച്ചു.

 



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0