സമ്പൂർണ്ണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ച് മരങ്ങാട്ടുപിള്ളി


മാലിന്യ സംസ്കരണ ഉപാധികൾ നടപ്പിലാക്കി മരങ്ങാട്ടുപിള്ളി സമ്പൂർണ്ണ മാലിന്യമുക്ത പഞ്ചായത്തായി അഡ്വ. മോൻസ് ജോസഫ് എം.എൽ.എ പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ അദ്ധ്യക്ഷനായിരുന്നു. സന്തോഷ് ജോർജ്ജ് കുളങ്ങര മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 



മാലിന്യമുക്തം നവകേരളം കോ-ഓർഡിനേറ്റർ ശ്രീശങ്കർ തീം സോങ്ങ് പ്രകാശനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി എം മാത്യു, സ്ഥിരംസമിതി അംഗങ്ങളായ തുളസീദാസ്, സിറിയക് മാത്യു, ജാൻസി ടോജോ, മെമ്പർമാരായ സന്തോഷ്കുമാർ എം എൻ, പ്രസീദ സജീവ്, നിർമ്മല ദിവാകരൻ, ലിസി ജോർജ്ജ്, സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ജോസഫ് ജോസഫ്, ലിസി ജോയി, 


സാബു അഗസ്റ്റിൻ, സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ ഹരിതരത്ന അവാർഡ് നൽകി അനിയൻ തലയാറ്റുപിള്ളിയെയും ശുചിത്വ വാർഡായി മരങ്ങാട്ടുപിള്ളിയും, വീടുകൾ, സ്ഥാപനങ്ങൾ, സംഘടനകൾ, തീം സോങ്ങ് ഗായകർ എന്നിവരെയും ആദരിച്ചു.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0