മഞ്ഞപ്പിത്ത രോഗബാധയെ തുടര്‍ന്ന് മരണമടഞ്ഞ ചക്കാമ്പുഴ സ്വദേശി സെബിന്‍ ടോമിയ്ക്ക് സഹപാഠികളുടെ അന്ത്യാഞ്ജലി. സെബിന്റെ മൃതദേഹം പൊതുദര്‍ശനത്തിനായി രാവിലെ പാലാ സെന്റ് തോമസ് സ്‌കൂളിലെത്തിച്ചു. സഹപാഠികളും മറ്റ് വിദ്യാര്‍ത്ഥികളും അധ്യാപകരും പിടിഎയുടെ ആദരാജ്ഞലികളര്‍പ്പിച്ചു. ഫാ ജോര്‍ജ്ജ് പുല്ലുകാലായില്‍, മറ്റ് വൈദികര്‍ എന്നിവര്‍ പ്രാര്‍ത്ഥനാ ശുശ്രൂഷകളര്‍പ്പിച്ചു.
പാലാ സെന്റ് തോമസ് സ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ചക്കാമ്പുഴ അമ്പാട്ട് സെബിന്‍ ടോമി. മേഖലയില്‍ മഞ്ഞപ്പിത്തരോഗബാധ വ്യാപകമായതിനെ തുടര്‍ന്നാണ് സെബിനും രോഗബാധയേറ്റത്.
കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഞായറാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. സെബിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ചക്കാമ്പുഴ പള്ളിയില്‍ നടക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




