പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും വെള്ളിയാഴ്ച രാവിലെ 9.30 ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്യും. മാനേജർ പി ആർ അശോകവർമ്മ രാജാ യുടെ അധ്യക്ഷത വഹിക്കും
യോഗത്തിൽ ഈ വർഷം വിരമിക്കുന്ന ഹെഡ്മാസ്റ്റർ വി ആർ പ്യാരിലാൽ, അധ്യാപകരായ എസ് വിനോദ്, ജോസിറ്റ് മോൻ ജോൺ, ലാബ് അസിസ്റ്റന്റ് ആർ സുനിൽകുമാർ എന്നിവർക്ക് യാത്രയയപ്പ് നൽകും. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമാ മോഹൻ, പഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ ഗോപകുമാർ വർമ്മ തുടങ്ങിയവർ പങ്കെടുക്കും
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




