വാരിയാനിക്കാട് പാറമടക്കെതിരെ നല്കിയ പരാതിയില്‍ നടപടി



വാരിയാനിക്കാട് പാറമടക്കെതിരെ ആം ആദ്മി പാര്‍ട്ടി, ജില്ലാ ശുചിത്വ മിഷനില്‍ നല്‍കിയ പരാതിയില്‍ നടപടി. ജില്ലാശുചിത്വ മിഷന്റെ നിര്‍ദേശപ്രകാരം ജില്ലാ സ്‌പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ഗുരുതരമായ കണ്ടെത്തലുകളാണുള്ളത്. 



പാറമടയുടെ മധ്യഭാഗത്തുകൂടി സ്വാഭാവിക നീര്‍ച്ചാല്‍ ഒഴുകിയിരുന്നതാണന്നും എന്നാല്‍ പാറമടയുടെ പ്രവര്‍ത്തനം മൂലം സ്വാഭാവിക നീരുറവ നിലവില്‍ മുറിഞ്ഞ നിലയിലാണ് എന്നും, പാറമടയിലെ പൊടിയും, രസമാലിന്യങ്ങളും,ചെളിയും മറ്റു മാ ലിന്യങ്ങളും സ്വാഭാവിക നീരൊഴുക്കില്‍ ലയിച്ചു ഒഴുകി മീനച്ചില്‍ ആറിന്റെ കൈവഴിയായ മൈലാടി തോട്ടിലേക്കു  എത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.




റിപ്പോര്‍ട്ടിന്മേല്‍ എത്രയും പെട്ടന്ന് നടപടിയെടുക്കാന്‍ തിടനാട് ഗ്രാമപഞ്ചായത്തിന് ജില്ലാ ശുചിത്വ മിഷന്‍ നിര്‍ദേശം നല്‍കി. ജലത്തില്‍ അപകടകരമായ മാലിന്യങ്ങള്‍ കലര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ മലിനീകരണനിയന്ത്രണ  ബോര്‍ഡിനോടും നിര്‍ദേശിച്ചു. 






ജനങ്ങളുടെ ജീവനും സ്വത്തിനുംഭിഷണിയായതും വലിയതോതി ലുള്ള പാരിസ്ഥിതിക ആഘാതത്തിനും കാരണമാകുന്ന പാറമടയുടെ പ്രവര്‍ത്തനം എത്രയും പെട്ടന്ന് അവസാനിപ്പിക്കാന്‍ തിടനാട് പഞ്ചായത്ത് ഭരണസമിതി തയാറാകണമെന്ന് ആം ആദ്മി പാര്‍ട്ടി തിടനാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0