കിടങ്ങൂരില്‍ യുവാവിനെ മീനച്ചിലാറ്റില്‍ കാണാതായി



കിടങ്ങൂരില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി.  കൈപ്പുഴ സ്വദേശി ധനേഷ് മോന്‍ ഷാജിയെ (26) യെയാണ്  ഒഴുക്കില്‍പ്പെട്ട് കാണാതായത്. രാവിലെ പതിനൊന്നരയോടെ സുഹൃത്തിനൊപ്പം ചെക്ക് ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു ധനേഷ്. ആറിന് കുറുകെ നീന്തുന്നതിനിടെ ഇയാളെ കാണാതാവുകയായിരുന്നു

കഴിഞ്ഞ രാത്രിയിലെ കനത്ത മഴയെ  തുടര്‍ന്ന് ആറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതിനൊപ്പം കലങ്ങിയ നിലയിലാണ് വെള്ളം. ഈ ചെക്കാഡാമിന്റെ കരയില്‍ അപകടസൂചന ബോര്‍ഡ് പഞ്ചായത്ത് സ്ഥാപിച്ചിട്ടുണ്ട്. ഇതിനോടക്ം 12-ഓളം പേര്‍ ഇവിടെ മുങ്ങിമരിച്ചതായും കുറുകെ നീന്തരുതെന്നും മുന്നറിയിപ്പിലുണ്ട്. 
 






കിടങ്ങൂര്‍ പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്. കോട്ടയത്ത് നിന്നുള്ള സ്‌കൂബ ടീമിലെ 2 പേരും സ്ഥലത്തുണ്ട്. എന്നാല്‍ ശക്തമായ അടിയൊഴുക്ക് രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധിയാകുകയാണ്. ഈരാറ്റുപേട്ടയില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകരും സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0