ഭാരതീയ വിദ്യാനികേതൻ കോട്ടയം ജില്ലാ കലാമേള വേദിക ക്ക് തുടക്കാമായി



ഭാരതീയ വിദ്യാനികേതൻ കോട്ടയം ജില്ലാ കലാമേള വേദിക ക്ക് തുടക്കാമായി. ഐങ്കൊമ്പ് അംബികാ വിദ്യാഭവൻ സെക്കൻഡറി സ്കൂ‌ളിൽ നവംബർ 15,16 തീയതികളിൽ വിവിധ വേദികളിൽ ആയിട്ടാണ് കലാമേള നടക്കുന്നത്..

കലാമേളയുടെ ലോഗോ പ്രകാശനം പ്രശസ്‌ത സിനിമാതാരവും ലോകക്സഭാംഗവുമായ സുരേഷ് ഗോപി നിർവഹിച്ചിരുന്നു.പൊതുസമ്മേളനം ഉദ്ഘാടനം. ഫ്രാൻസിസ് ജോർജ് എംപി നിർവഹിച്ചു. പ്രശസ്‌ത സിനിമാതാരം പ്രശാന്ത് മുരളി കലാമേളയുടെ ഉദ്ഘാടനം നിർവഹിച്ചു. 

വിവിധരംഗങ്ങളിൽ പ്രഗൽഭരായ വിധികർത്താക്കളാണ് കുട്ടികളുടെ കലാപ്രകടനം വിലയിരുത്തുന്നത്. പൂർണ്ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാണ് കലാമേള സംഘടിപ്പിച്ചി രിക്കുന്നത്.
നിരവധി വർഷങ്ങളായി മറ്റു കലാമേളകളിൽ നിന്നും വ്യത്യസ്‌തമായി യോഗചാപ് ഉൾപ്പെടെയുള്ള കലാപ്രകടനങ്ങളുടെ വേദിയായി മാറുന്ന വിദ്യാനികേതൻ കലാമേള ശ്രദ്ധയാകർഷിക്കാറുണ്ട്. അമ്പതിൽപരം സ്‌കൂളുകളിൽ നിന്നായി രണ്ടായിരത്തോളം കുട്ടികൾ അവരുടെ കലാമികവുകൾ രണ്ടുദിവസങ്ങളായി പ്രകടിപ്പിക്കുന്ന കലാമേളയ്ക്കായി 15 ഓളം സ്റ്റേജുകളാണ് ഉള്ളത്.നവംബർ 16 ശനിയാഴ്‌ച വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ് ഉദ്ഘാടനം ചെയ്യും. 



മുൻ സംസ്ഥാന യുവജനോത്സവ കലാതിലകവും പ്രശസ്ത നർത്തകിയുമായഡോ..പത്മിനികൃഷ്‌ണൻവിജയികൾക്ക് സമ്മാനദാനം നിർവഹിക്കും.
ഭാരതീയ വിദ്യാനികേതൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം എസ് ലളിതാംബിക, ജില്ലാ കലാമേള പ്രമുഖ് കെ എൻ പ്രശാന്ത്‌ നന്ദകുമാർ , സ്വാഗതസംഘം ചെയർമാൻ ടി.എൻ സുകുമാരൻ നായർ, അംബികാ വിദ്യാഭവൻ പ്രിൻസിപ്പൽ സി.എസ് പ്രദീഷ്, കലാമേള ജനറൽ കൺവീനർ പി എൻ സൂരജ്‌കുമാർ, പി റ്റി എ പ്രസിഡന്റ് പ്രശാന്ത് നന്ദകുമാർ, സെക്രട്ടറി രതീഷ്‌ കിഴക്കേപറമ്പിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0