പാലാ സെന്റ് തോമസ് കോളജിൽ ആവേശ തിരയിളക്കി കയാക്കിങ് മത്സരപരമ്പര



 പാലാ സെന്റ് തോമസ് കോളേജിൽ കായിക വകുപ്പിന്റെ  നേതൃത്വത്തിൽ കോളേജിലെ വിദ്യാർത്ഥികൾക്കായി  നടന്നു വരുന്ന ഇന്റർ ഡിപ്പാർട്ട്മെന്റ് കയാക്കിംഗ് മത്സരപരമ്പര കോളേജ് പ്രിൻസിപ്പൽ ഡോ സിബി ജെയിംസ് ഉദ്ഘാടനം ചെയ്തു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സാൽവിൻ കാപ്പിലിപ്പറമ്പിൽ, ബർസാർ ഫാദർ മാത്യു ആലപ്പാട്ട് മേടയിൽ, കായിക വകുപ്പ്  മേധാവി ശ്രീ ആശിഷ് ജോസഫ് എന്നിവർ മത്സരപരമ്പരയ്ക്ക് ആശംസ അർപ്പിച്ച് പ്രസംഗിച്ചു. 


പ്ലാറ്റിനം ജൂബിലി നിറവിൽ എത്തി നിൽക്കുന്ന കോളേജിന്റെ കായിക വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന വ്യത്യസ്തമായ ഇത്തരം കായിക മത്സരങ്ങൾ കോളേജിലെ വിദ്യാർത്ഥികൾക്ക് ശാരീരികമായും മാനസികമായും ഉണർവ്വ് നൽകുന്നതാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കോളേജ് പ്രിൻസിപ്പൽ പറഞ്ഞു.  



കോളേജിലെ ഇന്റഗേറ്റ്ഡ് സ്പോർട്സ് കോംപ്ലക്സിലെ സിമ്മിംഗ് പൂളിലാണ്  മത്സരപരമ്പരകൾ നടക്കുന്നത്.  മത്സരങ്ങളിൽ കോളേജിലെ 200ലധികം പുരുഷ വനിത വിദ്യാർത്ഥികൾ പങ്കെടുക്കുന്നുണ്ട്. മത്സരപരമ്പരയുടെ  അവസാന റൗണ്ട് മത്സരങ്ങൾ ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്നതാണ്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0