67മത് കോട്ടയം ജില്ല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പാലാ അൽഫോൻസ അക്കാദമി 448.5 പോയിന്റോടെ ജൂനിയർ വിഭാഗത്തിലും 248 പോയിന്റുമായി സീനിയർ വിഭാഗത്തിലും ഓവറോൾ ജേതാക്കളായി. ജൂനിയർ വിഭാഗത്തിൽ എസ് എം വി എച്ച് എസ് എസ് പൂഞ്ഞാർ 294 പോയിന്റുമായി രണ്ടാമതും സെയിംന്റ് ഡൊമിനിക്സ് കോളേജ് കാഞ്ഞിരപ്പള്ളി 143 പോയിന്റുമായിമൂന്നാം സ്ഥാനവും നേടി.
സീനിയർ ഓവറോൾ വിഭാഗത്തിൽ 247 പോയിന്റുമായി അസംപ്ഷൻ കോളേജ് രണ്ടാമതും 220 പോയിന്റുമായി എസ് ബി കോളേജ് ചങ്ങനാശ്ശേരി മൂന്നാം സ്ഥാനവും നേടി.
20 വയസ്സിന് മുകളിലുള്ള വനിതകളുടെ വിഭാഗത്തിൽ 247 പോയിന്റ് നേടി ചങ്ങനാശ്ശേരി അസംഷൻ കോളജിലാണ് ഒന്നാം സ്ഥാനം. 195 പോയിന്റ് നേടിയ അൽഫോൻസാ അത്ലറ്റിക് അക്കാദമിയാണ് രണ്ടാം സ്ഥാനം നേടിയത്.
20 വയസ്സിന് മുകളിലുള്ള പുരുഷ വിഭാഗത്തിൽ 220 പോയിന്റുമായി എസ് ബി കോളേജ് ചങ്ങനാശ്ശേരി ഒന്നാമതും 116 പോയിന്റുമായി സെയിന്റ് ഡൊമിനിക് കോളേജ് കാഞ്ഞിരപ്പള്ളി രണ്ടാം സ്ഥാനവും നേടി.
വനിതകളുടെ 20 വയസ്സിൽ താഴെയുള്ള വിഭാഗത്തിൽ അൽഫോൻസ അത്‌ലറ്റിക് അക്കാഡമി 148 പോയിന്റുമായി ഒന്നാമതും 87 പോയിന്റുമായി അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരി രണ്ടാം സ്ഥാനവും നേടി
പുരുഷന്മാരുടെ 20 വയസ്സിൽ താഴെയുള്ള വിഭാഗത്തിൽ സെയിന്റ് ഡൊമിനിക്സ് കോളേജ് കാഞ്ഞിരപ്പള്ളി 143 പോയിന്റുമായി ഒന്നാമതും 74 പോയിന്റുമായി എസ് ബി കോളേജ് ചങ്ങനാശ്ശേരി രണ്ടാം സ്ഥാനവും നേടി.
വനിതകളുടെ 18 വയസ്സിൽ താഴെയുള്ള വിഭാഗത്തിൽ എസ് എം വി എച്ച് എസ് എസ് പൂഞ്ഞാർ 75 പോയിന്റുമായി ഒന്നാം സ്ഥാനത്തും അൽഫോൻസാ അത് അത്തലറ്റിക് അക്കാദമി 57 പോയിന്റ് മായി രണ്ടാം സ്ഥാനവും നേടി.
പുരുഷന്മാരുടെ 18 വയസ്സിൽ താഴെയുള്ള വിഭാഗത്തിൽ 98 പോയിന്റുമായി എസ് എം വി എച്ച് എസ് എസ് പൂഞ്ഞാർ ഒന്നാമതും 76 പോയിന്റുമായി അൽഫോൻസാ അത്‌ലറ്റിക് അക്കാദമി രണ്ടാം സ്ഥാനത്തും എത്തി .
പെൺകുട്ടികളുടെ 16 വയസ്സിൽ താഴെയുള്ള വിഭാഗത്തിൽ എസ് എം വി എച്ച് എസ് എസ് പൂഞ്ഞാർ 57 പോയിന്റുമായി മായി ഒന്നാമതും അൽഫോൻസ് അത്ലറ്റിക് അക്കാദമി 50 പോയിന്റുമായി രണ്ടാം സ്ഥാനത്തും എത്തി.
ആൺകുട്ടികളുടെ 16 വയസ്സിൽ താഴെയുള്ള വിഭാഗത്തിൽ 59 പോയിന്റുമായി എസ് എം വി എച്ച് എസ് എസ് പൂഞ്ഞാർ ഒന്നാം സ്ഥാനത്തും, 38.5 പോയിന്റുമായി അൽഫോൻസ അത്‌ലറ്റിക് അക്കാദമി രണ്ടാം സ്ഥാനവും നേടി.
പെൺകുട്ടികളുടെ 14 വയസ്സിൽ താഴെയുള്ള വിഭാഗത്തിൽ എസ് എച്ച് ജി എച്ച് എസ് ഭരണങ്ങാനം 48 പോയിന്റുമായി ഒന്നാമതും അൽഫോൻസ അത്‌ലറ്റിക് അക്കാഡമി രണ്ടാം സ്ഥാനവും നേടി
ആൺകുട്ടികളുടെ 14 വയസ്സിൽ താഴെയുള്ള വിഭാഗത്തിൽ 21 പോയിന്റുമായി അൽഫോൻസാ അത്‌ലറ്റിക് അക്കാദമി ഒന്നാമതും ഭാവൻസ് വിദ്യാലയ ന്യൂസ് പ്രിന്റ് സ്കൂൾ വെള്ളൂർ 19 പോയിന്റുമായി രണ്ടാം സ്ഥാനത്തും എത്തി.
സമാപന സമ്മേളനത്തിൽ പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരത്തൻ, മുനിസിപ്പൽ വൈസ് ചെയർമാൻ ലീന സണ്ണി, കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോക്ടർ ബൈജു വർഗീസ് എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു. കോട്ടയം ജില്ല അത്ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് ഫാദർ മാത്യു കരീത്തറ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോക്ടർ ജിമ്മി ജോസഫ് സ്വാഗതവും, കോട്ടയം ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി മായദേവി, കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ സാബു മുരിക്കവേലി എന്നിവർ ആശംസകൾ നേർന്നു. കോട്ടയം ജില്ല അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറി ഡോക്ടർ തങ്കച്ചൻ മാത്യു സമ്മേളനത്തിന് നന്ദി പ്രകാശിപ്പിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





