പനയ്ക്കപ്പാലത്ത് ബസും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം



പാലാ ഈരാറ്റുപേട്ട റോഡിൽ പനയ്ക്കപ്പാലം ജംഗ്ഷന് സമീപം ബസും ബുള്ളറ്റും കൂട്ടിയിടി ച്ച് യുവാക്കൾക്ക് പരിക്കേറ്റു. കരൂർ സ്വദേശി വിപിൻ (37), മേലമ്പാറ സ്വദേശി ശ്രീകാന്ത് ആർ നായർ (37) എന്നിവർക്കാണ് പരിക്കേറ്റത്.



വൈകിട്ട് നാലരയോടെയായിരുന്നു അപകടം. പാലായിൽ നിന്നും മുനിനലവ് മങ്കൊമ്പ് ക്ഷേത്രം റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസാണ് ബുള്ളറ്റുമായി കൂട്ടിയിടിച്ചത്. 



യുവാക്കളുടെ വാഹനം പ്ലാശനാൽ റോഡിലേയ്ക്ക് തിരിയവെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ യുവാക്ക
ളെ ചേർപ്പുങ്കൽ മാർ ശ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 




നാൽക്കവലയായ പനയ്ക്കപ്പാലം ജംഗ്ഷനിൽ അപകസാധ്യത ഏറെയാണ്. ചെറുതും വലു തുമായ നിരവധി അപകടങ്ങൾ ഇവിടെ ഉണ്ടാകുന്നുണ്ട്. റൗണ്ടാനയൊ ഡിവൈഡറോ മറ്റ് വേ ഗനിയന്ത്രണ സംവിദാനങ്ങളോ ഇവിടെ ഇല്ലാത്തതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.










 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0