പാലാ അഗ്രിമ യിൽ ഓണ വിപണി വെള്ളി, ശനി ദിവസങ്ങളിൽ .


 വട്ടവടയിൽ നിന്നുള്ള വിഷരഹിത പച്ചക്കറികളടക്കം ഗുണമേന്മയുള്ള കാർഷിക ,ഭക്ഷ്യവിഭവങ്ങളൊരുക്കി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഒരുക്കുന്ന ഓണ വിപണി പാലാ സെന്റ് തോമസ് പ്രസ്സിനു സമീപം അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ വെള്ളി, ശനി (സെപ്റ്റം:13, 14) ദിവസങ്ങളിൽ ഉണ്ടായിരിക്കും. 



ഗ്രാമതലത്തിൽ ഇടവക പളളികളുടെ ആഭിമുഖ്യത്തിൽ അറുപത് കേന്ദ്രങ്ങളിൽ സ്വാശ്രയ സംഘങ്ങൾ, കർഷക ദളങ്ങൾ എന്നിവയുടെ നേതൃത്വത്തിലും രൂപതയിലുടനീളം ഓണ വിപണികൾ ഉണ്ടായിരിക്കുന്നതാണ്. 



ഓണ വിപണികളുടെ രൂപതാ തല ഉദ്ഘാടനം പതിമൂന്നാം തീയതി വെള്ളിയാഴ്ച രാവിലെ ഒൻപതരയ്ക്ക് മുനിസിപ്പൽ ചെയർമാൻ ഷാജു.വി. തുരുത്തൻ നിർവ്വഹിക്കും. ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിക്കും. ഓണ പായസവും വിപണിയിൽ ലഭ്യമാണ്. ഗ്രാമതലത്തിൽ ഓണ വിപണി തുടങ്ങാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക.     9074556724.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0