അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു.




കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കളത്തൂക്കടവ് കുന്നപ്പള്ളിൽ (ഇളംതുരുത്തിയിൽ) എബിൻ ജോസഫ് () ആണ് മരിച്ചത്. പാലാ റോഡിൽ അമ്പാറ അമ്പലം ജങ്ഷൻ സമീപം വ്യാഴാഴ്ച ഒൻപത് മണിയോടെയാണ് അപകടമുണ്ടായത്. 



ഭരണങ്ങാനത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ എബിൻ ജോലിസ്ഥലത്തേയ്ക്ക് പോകും വഴിയാണ് അപകടം. ഈരാറ്റുപേട്ട ഭാഗത്തുനിന്നും വന്ന ബൈക്ക് പാല ഭാഗത്തുനിന്നും വന്ന കാറുമായി ഇടിക്കുകയായിരുന്നു.



 ഗുതുതരമായി പരിക്കേറ്റ  യുവാവിനെ ഭരണങ്ങാനത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിൽസക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. 

പിതാവ് ജോസഫ് കുന്നപള്ളിൽ , മാതാവ് ലില്ലികുട്ടി ചാലിൽ കളത്തൂക്കടവ്, സഹോദരങ്ങൾ: ജിതിൻ ജോസഫ് (മൾട്ട), ടിബിൻ ജോസഫ് 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0