കടപ്പാട്ടൂര്‍ വിഗ്രഹദര്‍ശനദിനാഘോഷം ജൂലൈ 14ന്



കടപ്പാട്ടൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തിലെ വിഗ്രഹദര്‍ശന ദിനാഘോഷം ജൂലൈ 14-ാം തീയതി ഞായറാഴ്ച വിശേഷാല്‍ പൂജകള്‍, അഭിഷേക ങ്ങള്‍, ധാരാനാമജപം, മഹാപ്രസാദഊട്ട് എന്നീ ചടങ്ങുകളോടെ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ. പറമ്പൂരില്ലത്ത് നീലകണ്ഠന്‍ നാരയണന്‍ ഭട്ടതിരിപ്പാടിന്റെ യും മേല്‍ശാന്തി ദേവനാരായണന്‍ നമ്പൂതിരിയുടേയും മുഖ്യകാര്‍മ്മികത്വ ത്തില്‍ ആഘോഷിക്കും. 



പൂര്‍ണ്ണ ശിവസാന്നിദ്ധ്യത്തോടെ ദക്ഷിണാമൂര്‍ത്തി സങ്കല്പത്തില്‍ കുടികൊള്ളുന്ന ഈ ക്ഷേത്രസന്നിധി അഭീഷ്ട കാര്യസിദ്ധി, വിദ്യാവിജയം. വിവാഹതടസ്സങ്ങള്‍ നീങ്ങുന്നതിനും, ദീര്‍ഘമാംഗല്യത്തിനും, സര്‍വ്വദുരിത ങ്ങള്‍ നീങ്ങുന്നതിനും ഉത്തമമായ സങ്കേതമാണ്. വിവിധദ്രവ്യങ്ങള്‍കൊണ്ടുള്ള ധാര, അഷ്ടാഭിഷേകം, ചന്ദനം ചാര്‍ത്ത്, ഉമാമഹേശ്വരപൂജ, സ്വയം വരാര്‍ച്ചന, വിദ്യാഗോപാലമന്ത്രാര്‍ച്ചന, ചതുശ്ശതനിവേദ്യം എന്നീ വഴിപാടു കള്‍ സാധാരണ പ്രധാനവുമാണ്. ശിവക്ഷേത്രങ്ങളില്‍ ലിംഗ പ്രതിഷ്ഠയാണുള്ളത്. എന്നാല്‍ ദക്ഷിണഭാരതത്തില്‍ ശിവഭഗവാന്റെ രൂപ മാര്‍ന്നുള്ള പ്രതിഷ്ഠയുള്ള ഏക ശിവക്ഷേത്രമെന്നുള്ളത് കടപ്പാട്ടൂര്‍ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.





64-ാമതു വിഗ്രഹദര്‍ശനവാര്‍ഷികദിനമായ ജൂലൈ 14-30 തീയതി പുലര്‍ച്ചെ 5ന് നടതുറക്കല്‍,വിശേഷാല്‍പൂജകള്‍, അഭിഷേകങ്ങള്‍, 6 മുതല്‍ ധാരാനാമജപം 9.30 മുതല്‍ മഹാപ്രസാദഊട്ട്, വിഗ്രഹദര്‍ശന സമയമായ 2.30ന് വിശേഷാല്‍ ദീപാരാധന, 3മണിക്ക് തിരുവരങ്ങില്‍ ഓട്ടന്‍തുള്ളല്‍, ഭരതനാട്യം, 5 മണിക്ക് ഹരികഥ. വൈകിട്ട് 6.30ന് ദീപാരാധ ന, 7മണിക്ക് സോപാനസംഗീതം, 8മണിക്ക് ഘടം മാത്രം ഉപയോഗിച്ചുള്ള പ്രത്യേകപരിപാടി 'മോദം മോഹനഘടനാദം' എന്നിവയാണ് പ്രധാന പരിപാടികള്‍. ക്ഷേത്രത്തില്‍ എത്തിച്ചേരുന്ന മുഴുവന്‍ ഭക്തജനങ്ങള്‍ക്കും ലഭ്യമാകും വിധം ഭക്തജനങ്ങള്‍ സമര്‍പ്പിച്ച ഉല്‍പ്പന്നങ്ങളാല്‍ തയ്യാറാക്കിയ മഹാപ്രസാദഊട്ടിന് 501 പറ അരിയുടെ വിഭവങ്ങളാണ് തയ്യറാക്കുന്നത്. രാവിലെ 9.30ന് സ്വാമി വീതസംഗാനന്ദ (പാലാ ശ്രീരാമകൃഷ്ണ മഠം) ഭദ്രദീപം തെളിക്കുന്നതോടുകൂടി മഹാപ്രസാദഊട്ടിനു തുടക്കമാകും. കൂടപ്പുലം മണിക്കുട്ടന്റെ നേതൃത്വത്തിലുള്ള ആദിത്യ കേറ്ററിംഗാണ് മഹാപ്രസാദ ഊട്ടി നുള്ള വിഭവങ്ങള്‍ തയ്യാറാക്കുന്നത്. 151 കിലോ ശര്‍ക്കരയുടെ പ്രസാദവിതര ണവും ഇതോടനുബന്ധിച്ചുണ്ടാകും.



ഈവര്‍ഷത്തെ കര്‍ക്കിടകവാവുബലി ഓഗസ്റ്റ് 3-00 തീയതി ശനിയാഴ്ച്ച രാവിലെ 5 മുതല്‍ ക്ഷേത്രക്കടവില്‍ കീച്ചേരില്‍ നാരായണന്‍ന മ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. അന്നേദിവസം ക്ഷേത്ര ത്തില്‍ തിലഹോമം, നമസ്‌കാരം, കൂട്ടനമസ്‌കാരം, വിഷ്ണുപൂജ എന്നിവയും നടക്കും. ആഘോഷചടങ്ങുകളുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു. പ്രസിഡണ്ട് ഷാജികുമാര്‍ പി.എസ്. സെക്രട്ടറി ശശികുമാര്‍.വി.എസ്. ഖജാന്‍ജി ബാബു.കെ.ആര്‍. മനോജ് കുമാര്‍,  മധുസൂദനന്‍ നായര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0