ഐങ്കൊമ്പില്‍ കനത്ത കാറ്റ്. നിരവധി മരങ്ങള്‍ കടപുഴകി



പാലാ തൊടുപുഴ റോഡില്‍ ഐങ്കൊമ്പില്‍ അതിശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടം. ആഞ്ഞിലി മരം പ്രധാന രോഡിലേയ്ക്ക് കടപുഴകി വീണു. തൊടുപുഴയില്‍ നിന്നും വരികയായിരുന്ന കാറിന് മുകളിലേയ്ക്കാണ് മരം വീണത്. വാഹനത്തിന് തകരാര്‍ സംഭവിച്ചു. വാഹനത്തിലുണ്ടായിരുന്ന ആള്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. പുതിയ വാഹനമാണ് മരം വീണ് തകര്‍ന്നത്. 







തൊടുപുഴ റോഡില്‍ നിലവില്‍ ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്‌സും രാമപുരം പോലീസും സ്ഥലത്തെത്തി. ഐങ്കൊമ്പില്‍ നിന്നും രാമപുരത്തേയ്ക്കുള്ള റോഡിലും മരം വീണു. ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. അടുത്ത കാലത്തെങ്ങും ഉണ്ടായിട്ടില്ലാത്ത ശക്തമായ കാറ്റാണ് ഉണ്ടായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.





WATCH VIDEO






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0