വായന ദിനാചരണം



തിടനാട് ജി.വി.എച്ച് എസ് എസിൽ വായന വാരത്തിന് തുടക്കമായി. ഹെഡ്മാസ്റ്റർ സജി കെ. ബി വായനാവാരാചരണം ഉദ്ഘാടനം ചെയ്തു. പോസ്റ്റർ നിർമ്മാണം, പ്രദർശനം, പ്രശ്നോത്തരി, വായനാക്കുറിപ്പ് മത്സരം, സെമിനാർ,പുസ്തക പരിചയം, പുസ്തകപ്രദർശനം, ക്ലാസ് ലൈബ്രറി വിപുലീകരണം തുടങ്ങി വിവിധ പരിപാടികൾ വായന വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. 





വായന ദിനത്തോട് അനുബന്ധിച്ച്  പൂതപ്പാട്ട് കവിതയുടെ ദൃശ്യാവിഷ്കാരം വ്യത്യസ്തമായ അനുഭവമായി. വിദ്യാരംഗം കൺവീനർമാരായ ആലീസ് കുട്ടി സാമുവൽ , ജിൻസി ജോസഫ്, സിന്ധു മോൾ റ്റി. , വിശ്വലക്ഷ്മി റ്റി.വി, ദേവപ്രിയ , സൗമ്യാ , ഷെഫ്നാ, ആദിത്യ ലക്ഷ്മി, ആ തിര, അപർണ , അനുശ്രീ, അദിതി എന്നിവർ നേതൃത്വം നൽകി. 








.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0