ജോസ് കെ മാണിക്കെതിരായ ഫ്‌ളസ്‌ക് കീറി കത്തിച്ച് കൗണ്‍സിലര്‍മാര്‍



പാലാ നഗരത്തില്‍ ജോസ് കെ മാണിയ്‌ക്കെതിരായി പ്രത്യക്ഷപ്പെട്ട ഫ്‌ളക്‌സ് ബോര്‍ഡ് കത്തിച്ച് ഇടത്   കൗണ്‍സിലര്‍മാര്‍.  നഗരസഭയ്ക്ക് മുന്നില്‍ പാലത്തില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡാണ് കീറി കത്തിച്ചു. ബിനു പുളിക്കക്കണ്ടമാണ് പാലായ്ക്ക് അപമാനമെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. 




ജോസ് കെ മാണിയ്ക്കും സിപിഎമ്മിനും മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് നഗരസഭാ വളപ്പില്‍ നിന്നും ഇവര്‍ ടൗണിലേയ്‌ക്കെത്തിയത്. നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തിന്റെ നേതൃത്വത്തിലാണ് ഫ്‌ളക്‌സ് ബോര്‍ഡ് കീറി തീകൊളുത്തിയത്. ഈ കൗണ്‍സില്‍ തുടങ്ങിയ മുതല്‍ നഗരസഭയ്ക്ക് അപമാനകരമായ രീതിയില്‍ തുടരുന്നയാളാണ് പോസ്റ്റര്‍ സ്ഥാപിച്ചതെന്ന് ഷാജു തുരുത്തന്‍ പറഞ്ഞു. 




കൗണ്‍സിലര്‍മാരായ ബൈജു കൊല്ലംപറമ്പില്‍, ജോസ് ചീരാംകുഴി, ജോസിന്‍ ബിനോ, പ്രവര്‍ത്തകരായ സുനില്‍ പയ്യപ്പള്ളി, ബിജു പാലൂപ്പടവന്‍ എന്നിവരും നേതൃത്വം നല്കി







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0