അപകടമേഖലയായി ആശുപത്രിപ്പടി



പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിന്റെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുന്‍വശം അപകടമേഖലയാകുന്നു. മഴവെള്ളത്തില്‍ ഒഴുകിയെത്തിയ മണലും ചെളിയും റോഡില്‍ അടിഞ്ഞുകിടക്കുന്നതാണ് വാഹനങ്ങള്‍ കയറി തെന്നിമറിയാന്‍ കാരണമാകുന്നത്. ഇന്ന് രാവിലെ പത്ത് മണിയോടെ ബുള്ളറ്റ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ പൂഞ്ഞാര്‍ സ്വദേശി ആന്റണിയ്ക്ക് പരിക്കേറ്റു. 







ഫെഡറല്‍ ബാങ്ക് മുതല്‍ താഴേയ്ക്ക് ചെരിഞ്ഞുകിടക്കുന്ന റോഡിലൂടെ മഴവെള്ളം ഒഴുകിയെത്തുന്നത് ആശുപത്രിയ്ക്ക് മുന്‍വശത്തേയ്ക്ക് ആണ്. ജല്‍ജീവന്‍ പദ്ധതിയ്ക്കായി റോഡിന്റെ വശങ്ങള്‍ കുഴിച്ച് മൂടിയതോടെ ഇളകി കിടക്കുന്ന മണ്ണും വന്‍തോതില്‍ ഒലിച്ചുപോകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ വൈകുന്നേരങ്ങളില്‍ വന്‍വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. 







ആശുപത്രിയ്ക്ക് മുന്നിലെ ബസ്റ്റോപ്പിലാണ് വെള്ളക്കെട്ടിനൊപ്പം മണ്ണും മണലും ഒഴുകിയെത്തുന്നത്. ഇവിടെ റോഡ് തകര്‍ന്ന നിലയിലുമാണ്. ആശുപത്രിയിലേയ്‌ക്കെത്തുന്ന രോഗികള്‍ക്കായി ബസുകള്‍ ഇവിടെ നിര്‍ത്തുന്നതോടെ ഗതാഗതക്കുരുക്കും ഉണ്ടാകുന്നുണ്ട്. ഇറക്കമിറങ്ങി വരുന്ന ഇരുചക്രവാഹനങ്ങള്‍ ബ്രേക്ക് ചവിട്ടുന്നതോടെ മണലില്‍ കയറി നിയന്ത്രണംവിട്ടാണ് അപകടങ്ങളുണ്ടാകുന്നത്. 





.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0